GeneralLatest NewsNEWSTollywoodUncategorized

സന്തോഷങ്ങൾ അവസാനിക്കാൻ പോകുന്നതിന്റെ ഒത്തുചേരൽ ആയിരുന്നു അത്: ചീരുവിനെ കുറിച്ച് മേഘ്‌ന

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി ഹൃദയാഘാതം മൂലം അന്തരിച്ചത്

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയതായിരുന്നു നടൻ ചിരഞ്ജീവി സർജ്ജയുടെ വിയോഗം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി ഹൃദയാഘാതം മൂലം അന്തരിച്ചത്. നടിയും ഭാര്യമായ മേഘ്‌ന നാലു മാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ചീരുവിന്റെ വിയോഗം. ഇപ്പോഴിതാ ചിരഞ്ജീവിയുടെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മേഘ്‌ന. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചീരുവിനെ കുറിച്ച് മേഘ്‌ന മനസ് തുറന്നത്.

ലോക്ഡൗണിലാണ് താനും ചീരും കൂടുതൽ സമയം ഒരുമിച്ചുണ്ടായിരുന്നത് എന്ന് മേഘ്‌ന പറയുന്നു. ഞാനുമായി കൂടുതല്‍ പ്രണയത്തിലായത് ആ സമയത്തായിരുന്നുവെന്ന് ചീരു എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും താരം പറയുന്നു.

മേഘ്‌നയുടെ വാക്കുകൾ:

ലോക്ഡൗണിലാണ് ഞാനും ചീരുവും കുടുംബവും കൂടുതൽ നാളുകൾ ഒരുമിച്ചുണ്ടായത്. സന്തോഷങ്ങള്‍ അവസാനിക്കാന്‍ പോകുന്നതിന്റെ ഭാഗമായിരുന്നോ ആ ഒത്തുചേരലുകളെന്ന് തോന്നി പോകാറുണ്ട്. ലോക്ഡൗണിലാണ് ഞാനുമായി കൂടുതല്‍ പ്രണയത്തിലായതെന്ന് ചിരു പറയുമായിരുന്നു. ആ സമയത്ത് ചിരു എന്റെ അരികില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ ചിരുവിനെയും കൂടുതല്‍ പ്രണയിച്ചു. ജീവിതത്തില്‍ എന്ത് കാര്യം ചെയ്യുമ്പോഴും ആഘോഷമാക്കുന്നതാണ് ചിരുവിന്റെ രീതി. ചിരു പോയതിനാല്‍ ബേബി ഷവര്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഒടുവില്‍ എല്ലാവരും നിര്‍ബന്ധിച്ചു. ധ്രുവയുടെയും അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കളുടെയും ചേര്‍ന്ന് മൂന്ന് ബേബി ഷവര്‍ കിട്ടി. എല്ലാം ചിരു മുന്‍കൂട്ടി നിശ്ചയിച്ചത് പോലെയാണ് നടന്നത്.

shortlink

Related Articles

Post Your Comments


Back to top button