ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും പ്രശസ്ത സംവിധായകൻ എ ആർ മുരുഗദോസും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ദ്വിഭാഷയിൽ ഒരുങ്ങുന്ന ചിത്രം പ്രശസ്ത നിർമ്മാതാവ് കലൈപുലി തനു ആയിരിക്കും നിർമ്മിക്കുക എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഒരു അഭിമുഖത്തിൽ കലൈപുലി തനു അല്ലു അർജുൻ ചിത്രം നിർമ്മിക്കുന്നതായി അറിയിച്ചിരുന്നു.
ചിത്രം ബിഗ് ബജറ്റ് ആയിരിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ അല്ലു അർജുന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ഇതേപ്പറ്റി യാതൊരു ഔദ്യോഗിക വിവരണങ്ങളും വന്നിട്ടില്ല.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പു്ഷ്പയാണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം. ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Post Your Comments