മമ്മൂട്ടിയെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ ജോസ് തോമസ്. മമ്മുക്കുട്ടിയുമായി ഒരു സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകൻ തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു. ചില കാര്യങ്ങളില്‍ പിടി വാശിയുള്ള മമ്മൂട്ടി ഒരു ക്ഷിപ്ര കോപിയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമയിലെ ഗുരുവായ ബാലു കിരിയത്തിന്റെ ഒന്നും മിണ്ടാത്ത ഭാര്യ എന്ന ചിത്രത്തിന്റെ ഡബ്ബിംഗിനിടെയാണ് മമ്മൂട്ടിയെ ആദ്യമായി കണ്ടതെന്ന് സംവിധായകന്‍ ജോസ് തോമസ്.
‘തനിയാവര്‍ത്തനം എന്ന സിനിമയില്‍ സിബി സാറിന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന സമയം. അന്നാണ് മമ്മൂട്ടിയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് മുദ്ര, വിചാരണ എന്ന സിനിമകളില്‍ കൂടി ഞങ്ങള്‍ പരസ്പരം നല്ലത് പോലെ അറിയുന്നവരായി. മമ്മൂട്ടിയുടെ സ്വഭാവം എന്ന് പറഞ്ഞാല്‍ ക്ഷിപ്രകോപിയാണ്. ചില സമയത്ത് പിടിവാശിയുണ്ട്. അതിന് ഒരുദാഹരണം പറയാം.
Also Read:കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് ഉർവശിയുടെ മകൻ കരയുമ്പോൾ മോളെ അങ്ങോട്ട് വിടും: മനോജ് കെ ജയൻ
മുദ്ര എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഒരു ഗാനരംഗം ചിത്രീകരിക്കുകയാണ്. ഗാനരംഗത്തില്‍ സ്വാതന്ത്ര്യ ദിന പരേഡാണ് അതില്‍ സ്‌കൂളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. പാട്ടു പാടേണ്ടത് മമ്മൂട്ടിയാണ്. എന്നാല്‍ അദ്ദേഹം അന്നത്തെ രീതിയ്‌ക്കെതിരായി എനിക്കാ പാട്ട് കാണാതെയൊന്നും പഠിക്കാന്‍ പറ്റില്ല പ്രോപ്റ്റ് ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞു. അതായത് പാട്ടിന്റെ ലൈന്‍ വരുന്നതിനും മുമ്പ് ഉറക്കെ വായിച്ചുകൊടുക്കണം. ഇപ്പോഴും ആ സിനിമയുടെ പാട്ട് കണ്ടു നോക്കൂ ആള്‍ക്കാര്‍ക്കിടയില്‍ ഞാന്‍ സ്ക്രിപ്റ്റും പിടിച്ച് വായിക്കുന്നത് കാണാം.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും സിബി സാറും തമ്മിൽ പരമ്പര എന്ന സിനിമ ചെയ്യുന്നത്. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്‌ടർ ആയിരുന്നു ഞാൻ. മദിരാശിയിലാണ് ഷൂട്ടിംഗ്. മമ്മൂട്ടി ഇതിൽ അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്. എസ് എൻ സാമി ആണ് സ്ക്രിപ്റ്റ്. തിരക്കഥ എഴുതി തന്നശേഷം സാമി നാട്ടിലേക്ക് പോന്നു. ഒരു സീനിൽ ചില തിരുത്തലുകൾ ആവശ്യമായി വന്നു. സാമിയെ വിളിക്കാൻ മാർഗമില്ല. ഷൂട്ടിംഗ് മാറ്റിവെയ്ക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. തിരക്കഥ മാറ്റിയെഴുതാൻ ഞാൻ നോക്കാം എന്ന് സിബി സാറിനോട് പറഞ്ഞു. സാർ, സമ്മതിച്ചു. അങ്ങനെ തിരക്കഥ തിരുത്തിയെഴുതി. സിബി സാർ അത് മമ്മൂട്ടിക്ക് കൊടുത്തു.
Also Read:സുഹാസിനിയെ വിളിച്ചിട്ട് അദ്ദേഹത്തിന്റെ വന്‍പരാജയമായ സിനിമയെക്കുറിച്ച് സംസാരിച്ചു: ലാല്‍
മമ്മൂട്ടി അത് വായിച്ചിട് പറഞ്ഞു, ഇത് കൊള്ളാമല്ലോ ആരാ എഴുതിയത്? അദ്ദേഹം പറഞ്ഞു ജോസ് തോമസ് ആണ് എഴുതിയത്. അന്ന് മുതലാണ് മമ്മൂട്ടി എന്നെ വേറൊരു രീതിയിൽ ശ്രദ്ധിച്ച് തുടങ്ങിയത്. സിനിമയുടെ കഥയും സിനിമയും മലയാളികൾക്ക് ഒരിക്കലും രസിക്കാത്താണെന്ന സംശയം ഞാൻ മമ്മൂട്ടിയോട് പറഞ്ഞു, മമ്മൂട്ടി എന്നോട് കുറെ ദേഷ്യപ്പെട്ടു. ആ കഥ ശുപാർശ ചെയ്തത് മമ്മൂട്ടിയായിരുന്നു. എനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമ ഓടില്ലെന്ന് ഞാൻ പറഞ്ഞു. ഓടുമെന്ന് മമ്മൂട്ടിയും. സിനിമ ഓടിയാൽ സിനിമ രംഗത്ത് നിന്നും വിട്ടുപോകുമെന്ന് ഞാൻ പറഞ്ഞു. അതൊരു വെല്ലുവിളി പോലെ മമ്മൂട്ടി ഏറ്റെടുത്തു. ഏതായാലും ആ സിനിമ പരാജയമായിരുന്നു.
Post Your Comments