കോട്ടയം : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സുരഭി ലക്ഷ്മി. നടിയുടെതായി വന്ന പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. സ്ഥിരമായി പെട്രോള്‍ അടിക്കുന്ന പമ്പിലെ ജോലിക്കാരൻ മലയാള സിനിമയിലെ ജൂനിയർ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച അനുഭവം പങ്കുവയ്ക്കുന്ന വീഡിയോ ആണ് സുരഭി പങ്കുവച്ചിരിക്കുന്നത്.
കാലാപാനിയിലും ഏകലവ്യനിലും ഗോഡ് ഫാദറിലുമൊക്കെ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നു. ‘കാലാപാനിയില്‍ മോഹന്‍ലാലിന്റെ കൂടെ അടിമകളായി പോവുന്നതില്‍ ഒരാളായാണ് താന്‍ അഭിനയിച്ചത്. ‘കപ്പലില്‍ വസൂരി പൊന്തി എന്നും മൂന്നാള് കിടക്കുന്നുണ്ടെന്നും പറയും. അപ്പോ ആ മൂന്നാളെ കൊണ്ടുപോവുന്നതില്‍ സായിപ്പ് വെടിവെച്ച ഒരാളായിട്ടാണ് അഭിനയിച്ചത്’, സുരഭിയോട് ആ പഴയ സിനിമാക്കാരന് പറഞ്ഞു. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കില്‍ പറയണേ എന്നും നടിയോട് കലാകാരന് ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
Post Your Comments