GeneralLatest NewsMollywoodNEWS

പാഞ്ചാലി – സ്ത്രീകളുടെ സ്ത്രീപക്ഷ സിനിമ വരുന്നു

നടാഷ എന്ന കേന്ദ്രകഥാപാത്രത്തിനൊപ്പം, സുനന്ദ, പാട്ടി, ആശ, നീലിമ, ഗോപിക, കാർത്തിക എന്നീ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിൻ്റെ നെടുംതൂൺ

സ്ത്രീകൾ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന ,ഒരു സ്ത്രീപക്ഷ സിനിമയാണ് പാഞ്ചാലി .എസ്.എസ്.പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, മലയാള സിനിമയിലെ ആദ്യത്തെ ലേഡി പ്രൊഡക്ഷൻ കൺട്രോളറായ ഷാൻസി സലാമാണ്. ചിത്രത്തിൻ്റെ കഥാകൃത്തായ അന്നാ എയ്ഞ്ചലും,പ്രൊഡക്ഷൻ ഡിസൈനറായ ഫാത്തിമ ഷെറിനും സ്ത്രീകൾ തന്നെ. പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് ഇവർ ഒരുക്കുന്നത്.പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളുടെ കഥ അവതരിപ്പിക്കുന്ന പാഞ്ചാലിയിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ സ്ത്രീകൾ.മലയാളത്തിൽ ആദ്യമാണ് സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന ഒരു സ്ത്രീപക്ഷ സിനിമ വരുന്നത്.ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ എറണാകുളത്ത് പുരോഗമിക്കുന്നു.

read also: ഒരു സെലിബ്രിറ്റിയെ വച്ച്‌ പ്രമോ ചെയ്തു, പക്ഷേ..: തന്റെ ഹിറ്റ് പരിപാടി കുട്ടിപ്പട്ടാളത്തിന് സംഭവിച്ചതിനെ കുറിച്ച്‌ സുബി

നടാഷ എന്ന കേന്ദ്രകഥാപാത്രത്തിനൊപ്പം, സുനന്ദ, പാട്ടി, ആശ, നീലിമ, ഗോപിക, കാർത്തിക എന്നീ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിൻ്റെ നെടുംതൂൺ .ദേശീയ അവാർഡ് നേടിയ കള്ളനോട്ടം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അൻസു മരിയയാണ് പഞ്ചാലിയിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. സ്ത്രീ കഥാപാത്രങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പാഞ്ചാലി മലയാളത്തിലെ ഒരു വ്യത്യസ്ത ചിത്രമായിരിക്കുമെന്ന് സംവിധായിക ഷാൻസിസലാം പറഞ്ഞു.

എസ്.എസ്.പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പാഞ്ചാലി ഷാൻസിസലാം സംവിധാനം ചെയ്യുന്നു. രചന – അന്നാ എയ്ഞ്ചൽ, പ്രൊഡക്ഷൻ ഡിസൈനർ – ഫാത്തിമ ഷെറിൻ,ക്യാമറ – റോയിറ്റ അങ്കമാലി, സനൂപ്, എഡിറ്റർ -ഡോ. ജീവൻ, കല – സണ്ണി സംഘമിത്ര, മേക്കപ്പ് -വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ-ഷാജിക്ക ഷാജി, എക്സിക്യൂട്ടിവ് -കുമാർസൺ, സ്റ്റിൽ – മെഹബൂബ്, പി.ആർ.ഒ- അയ്മനം സാജൻ.

ഇന്ദ്രൻസ്, ഡോ.രജിത്കുമാർ, അൻസു മരിയ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, ചാലി പാല, പ്രദീപ് പള്ളുരുത്തി, സാജൻ പള്ളുരുത്തി, അംബരീഷ്, വിജയൻ, പ്രവീൺ കുമാർ, ജോയിനടുക്കുടി, മുഹമ്മ സാജിദ് സലാം, ബന്നി പൊന്നാരം, അരുൺകുമാർ പി.നായർ, സണ്ണി, സാബു പന്തളം, അബു പട്ടാമ്പി, ബഷീർ താനത്ത്, ആകാശ്, ആദർശ്, ഗൗരിനന്ദന എന്നിവർ അഭിനയിക്കുന്നു .എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ചിത്രീകരണം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button