
ചെന്നൈ : മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് ലക്ഷ്മി രാമകൃഷ്ണന്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന നിവിന്‍ പോളി ചിത്രത്തിൽ ‘അമ്മ വേഷത്തിൽ എത്തിയ ലക്ഷ്മി പുതിയ ചില ചിത്രങ്ങൾ വേണ്ടെന്നു വയ്ക്കാൻ കാരണം ഒരു നടിയുമായുള്ള പ്രശ്നങ്ങൾ ആണെന്ന് താരം തുറന്നു പറയുന്നു.
ഒരു അഭിമുഖ പരിപാടിയിൽ പുതിയ പ്രോജക്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ വന്ന പടങ്ങളൊന്നും ചെയ്തില്ലെന്ന് നടി പറഞ്ഞു. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഡയറക്ടറുടെ പടമൊക്കെ മിസ് ചെയ്തു. മലയാളത്തില്‍ നിന്നും നല്ല ഒരുപാട് സിനിമകള്‍ വന്നിരുന്നു. എന്നാലത് ചെയ്തില്ല. കഴിഞ്ഞ വര്‍ഷം ഒരു നടിയുമായി നടന്ന പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സിനിമകള്‍ വേണ്ടെന്ന് വെച്ചത്’, എന്നും അഭിമുഖത്തില്‍ ലക്ഷ്മി രാമകൃഷ്ണന് വ്യക്തമാക്കി.
read also: മോഹന്‍ലാലിനൊപ്പം അഭിനയിച്ച നടൻ പെട്രോള്‍ പമ്പില്‍ ജോലിക്കാരൻ: താരത്തെ പരിചയപ്പെടുത്തി സുരഭി ലക്ഷ്മി
സിനിമയിലെ സമത്വത്തെ കുറിസിച്ചും ലക്ഷ്മി അഭിമുഖത്തിൽ മറുപടി പറഞ്ഞിരുന്നു. ‘സിനിമയില്‍ സമത്വം ഒന്നും ഇല്ല. അത് മലയാളം ഇന്‍ഡസ്ട്രിയെന്ന് പറയരുത് കേട്ടോ. ഞാനൊരു വീഡിയോ കണ്ടു. അതില്‍ പദ്മപ്രിയ, രേവതി, പാര്‍വതി എല്ലാവരും ഇരുന്ന് പറയുന്നത്, മുന്‍നിര താരങ്ങളായ നായികമാര്‍ വന്ന് പരിചയപ്പെടുത്തുമ്പോള്‍ അഭിനേത്രികള്‍, നടികള്‍ എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് പേരുണ്ടെന്ന് അവരെല്ലാം പറഞ്ഞു. അങ്ങനെ പറയേണ്ട ഒരു സ്റ്റേജിലാണ് നമ്മള് ഇന്നും ഉളളത്. സിനിമയിലെ സമത്വത്തിന്റെ കാര്യത്തില്‍ തമിഴ്നാട് ആണ് ഇവിടത്തെക്കാള്‍ നല്ലതെന്നും’ ലക്ഷ്മി രാമകൃഷ്ണന് പറഞ്ഞു.
Post Your Comments