കോട്ടയം : ഏറ്റുമാനൂര്‍ സ്വദേശികളെ വെട്ടിവീഴ്ത്തിയ സംഭവത്തില്‍ പുതിയ കണ്ടെത്തലുകൾ. സാന്‍ ജോസഫ്, അമീര്ഖാന് എന്നിവർക്കാണ് വീട്ടിൽ വച്ച് വെട്ടേറ്റത്. അനാശാസ്യ ഇടപാടുകളിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
ആക്രമിച്ചത് ആരാണെന്നോ, ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നോ അറിയില്ലെന്നാണ് പരിക്കേറ്റവര്‍ പൊലീസിന് നല്കിയ മൊഴി. അക്രമം നടക്കുമ്പോള്‍ മുറിയില്‍ കയറി കതകടച്ചുവെന്നും അക്രമികളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് വീട്ടിലുണ്ടായിരുന്ന യുവതി പറഞ്ഞത്.
അതേസമയം, വാടകവീട് കേന്ദ്രീകരിച്ച് നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്ര നിര്‍മാണവും നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ക്യാമറ സ്റ്റാന്‍ഡും മൊബൈല്‍ സ്റ്റാന്‍ഡുകളും അക്രമം നടന്ന വീട്ടില്‍നിന്ന് കണ്ടെത്തി. പരിക്കേറ്റവരുടേത് ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളിൽ .നിരവധി പെണ്‍കുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും ഇടപാടുകാര്‍ക്കയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും കണ്ടെത്തി. പലര്‍ക്കും യുവതികളുടെ ഫോട്ടോകളയച്ചിരുന്നത് ഇവരുടെ മൊബൈല്‍ ഫോണില്‍നിന്നായിരുന്നു. ഇവരില്‍ പലരും സിനിമയില്‍ സഹനടിമാരായി അഭിനയിച്ചിട്ടുള്ളവരാണെന്നാണ് വിവരം.
Post Your Comments