Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമകൾക്ക് ആവർത്തന വിരസതയുണ്ട്: കനി കുസൃതി

കൊച്ചി: ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമകൾ അഭിനന്ദനം അർഹിക്കുന്നതാണെന്ന് നടി കനി കുസൃതി. ദിലീഷും ശ്യാമും മികവുള്ള സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ നടി ഇരുവരുടെയും സിനിമകൾക്ക് ആവർത്തന വിരസത ഉണ്ടെന്നും തുറന്നു പറയുന്നു. ദിലീഷിന്റെയും ശ്യാമിന്റെയും സിനിമകളിലെ ജോണറുകൾ ആവർത്തിച്ചുക്കൊണ്ടിരിക്കുകയാണെന്ന് കനി വ്യക്തമാക്കുന്നു. റെഡിഫ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു കനിയുടെ വെളിപ്പെടുത്തൽ.

കനി കുസൃതിയുടെ വാക്കുകൾ ഇങ്ങനെ:

‘ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഒരു പരിധിവരെ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ സിനിമകൾ അഭിനന്ദനം അർഹിക്കുന്നുണ്ട്. ദിലീഷും ശ്യാമും മികവുള്ള സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവരുടെ സിനിമകളിലെ ജോണറുകൾ ആവർത്തിച്ചുക്കൊണ്ടിരിക്കുന്നതായി തോന്നിയിട്ടുണ്ട്. ശ്യാമിന്റെ എഴുത്ത് വളരെ മനോഹരമാണ്. എന്നാൽ എല്ലാവരും ഒരേ കാര്യം തന്നെ ചെയ്യാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. ഒരേ തരത്തിലുള്ള സിനിമകൾ ആവർത്തിച്ചുക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ കൂടുതൽ വൈവിധ്യമുള്ള സിനിമകൾ ഉണ്ടാകുവാനാണ് ആഗ്രഹിക്കുന്നത്. അഭിനേതാക്കളായ ഫിലോമിന, മീന, കെ പി എ സി ലളിത, ഉർവശി എന്നിവരെ ഇഷ്ട്ടമാണ് . ഗ്രേസ് ആന്റണിയെയും ഇഷ്ടമാണ്, അവർ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്.

Also Read:സുഹാസിനിയെ വിളിച്ചിട്ട് അദ്ദേഹത്തിന്റെ വന്‍പരാജയമായ സിനിമയെക്കുറിച്ച് സംസാരിച്ചു: ലാല്‍

കരിയറിന്റെ തുടക്കത്തില്‍ പണത്തിന് വേണ്ടി മാത്രമായിരുന്നു ഞാന്‍ സിനിമകള്‍ ചെയ്തത്. കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു. പിന്നെ ഒരു തെരഞ്ഞെടുപ്പൊക്കെ നടത്താന്‍ മാത്രമുള്ള അവസരങ്ങളുമില്ലായിരുന്നു. ഇപ്പോള്‍ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്. പിന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്’, കനി പറഞ്ഞു.

2000 – 2010 സമയത്തു റിലീസ് ആയ മലയാള സിനിമകൾ ഇഷ്ടമല്ലാത്തതിനാൽ ആ സമയത്ത് വന്നിരുന്ന ഓഫറുകളെല്ലാം വേണ്ടെന്നു വെച്ചുവെന്ന് നടി പറയുന്നു. അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുക എന്നും നടി വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ടെന്ന് നടി തുറന്നു സമ്മതിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button