കൊച്ചി: മുന്‍ ഡിജിപി ലോക്നാഥ് ബെഹറ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പൊലീസ് മേധാവിയായി അനില്‍ കാന്ത് നിയമിതനായിരിക്കുകയാണ്. ബെഹറയുടെ മുഖസാദൃശ്യം കൊണ്ട് നടൻ പാഷാണം ഷാജി ഹിറ്റ് ആയതുപോലെ പുതിയ പൊലീസ് മേധാവിയുടെ രൂപസാദൃശ്യത്തിലൂടെ ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ് മലയാളക്കത്തിന്റെ പ്രിയ താരം ചെമ്പില്‍ അശോകൻ.
പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിച്ചെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ രാവിലെ 11 മണി മുതല്‍ അശോകന്റെ ഫോണിലേക്ക് നിരവധി കോളുകളാണ് എത്തിയത്. ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരെ തനിക്കു ലഭിച്ചെന്ന് താരം പറയുന്നു. കൂടാതെ പുതിയ ഡിജിപിയുടെ ചിത്രവും അശോകന്റെ ചിത്രവും ചേര്‍ത്തുവെച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
read also: കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് ഉർവശിയുടെ മകൻ കരയുമ്പോൾ മോളെ അങ്ങോട്ട് വിടും: മനോജ് കെ ജയൻ
എന്തായാലും തന്റെ മുഖഛായയുള്ള പുതിയ പൊലീസ് മേധാവിയെ കാണാനായി കാത്തിരിക്കുകയാണ് നടൻ. ‘പുതിയ പൊലീസ് മേധാവിയെ കാണണമെന്നുണ്ട്, പക്ഷേ സാധ്യമാകുമോ എന്ന് അറിയില്ല. ചില സിനിമകളില്‍ ഞാന്‍ പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്, ഐപിഎസ് ഓഫിസറുടെ റോളു ചെയ്യാനായി കാത്തിരിക്കുകയാണ്’- അശോകന് കൂട്ടിച്ചേര്‍ത്തു.
Post Your Comments