![](/movie/wp-content/uploads/2021/07/dilip-kumar.jpg)
മുംബൈ: ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ. ശ്വാസതടസത്തെത്തുടർന്നാണ് ദിലീപ് കുമാറിനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊണ്ണൂറ്റിയെട്ടുകാരനായ ദിലീപ് കുമാർ ഐസിയുവിലാണ്. മുൻകരുതലെന്ന നിലയിലാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. നേരത്തെ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന ഇദ്ദേഹം പത്തു ദിവസം മുൻപാണ് ആശുപത്രി വിട്ടത്.
Post Your Comments