കൊച്ചി : കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ശ്രീധന്യ. കൂടെവിടെ എന്ന ജനപ്രിയ പരമ്പരയിൽ അതിഥി ടീച്ചർ എന്ന കഥാപാത്രമായി എത്തുന്ന ശ്രീധന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ വൈറലാകുന്നു. പെൺ കുട്ടികളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപാടുകളെ വിമർശിക്കുന്ന താരം തന്റെ വീഡിയോ കാണാതെ വിമര്ശിക്കുന്നവർക്കും മറുപടി നല്കുന്നുണ്ട്.
ശ്രീധന്യയുടെ വാക്കുകള്‍ ഇങ്ങനെ.. ” ആദ്യമായിട്ടാണ് ഞാന്‍ ഒരു അഭിപ്രായം പറയാനായി ഒരു വീഡിയോ ഇടുന്നത്. കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലും ചാനലിലും ഒക്കെ കല്യാണം കഴിച്ച പെണ്‍കുട്ടികള്‍ക്ക് എതിരെ ഒരുപാട് മോശപ്പെട്ട വാര്‍ത്തകള്‍ ആണ് വരുന്നത്. കൊലപതാകം ആത്മഹത്യാ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട് അല്ലെ. ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ്, എന്റെ മകളെ കെട്ടിച്ചു അയക്കുമ്ബോള്‍, കല്യാണം കഴിച്ചു അയക്കുമ്ബോള്‍ അല്ലെങ്കില്‍ നാട്ടുകാര്‍ ചോദിക്കും, മകളെ കെട്ടിച്ചുകൊടുക്കുന്നില്ലേ, കല്യാണം നോക്കുന്നില്ലേ എന്ന്. ഇത് പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമാണ് കേള്‍ക്കുന്നത്. ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് കേള്‍ക്കാറില്ല. മോനെ കല്യാണം കഴിച്ചു വിടുന്നില്ലേ, കെട്ടിച്ചു വിടുന്നില്ലേ എന്ന് ആരും ചോദിക്കാറില്ല. ഈ ഒരു വിവേചനം പെണ്‍കുട്ടികളോട് മാത്രമാണ്.
read also: അപ്രതീക്ഷിതമായി എത്തിയ ആശംസകളില്‍ അമ്പരന്നു ചെമ്പിൽ അശോകൻ
എന്റെ ഓര്‍മ്മയില്‍ എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് എന്റെ വീട്ടില്‍ അമ്മയുടെ ഒരു സുഹൃത്ത് എത്തിയത്. അവരും ടീച്ചര്‍ ആണ്. അമ്മ പറഞ്ഞു ഇത് മോളുടെ മുറിയാണ്, മുകളില്‍ ആണ് മകന്റെ മുറിയെന്ന്. അന്ന് ആന്റി ചോദിച്ച ഒരു ചോദ്യമുണ്ട് മകളുടെ റൂം ഇതല്ലല്ലോ ചെന്ന് കയറുന്നിടം അല്ലെ എന്ന്. എനിക്ക് അത് കേട്ടപ്പോള്‍ നല്ല സങ്കടം തോന്നി. അന്ന് അര്‍ഥം മനസിലായില്ല എങ്കിലും ഞാന്‍ അമ്മയോട് ഇതേ പറ്റി ചോദിക്കുകയും ചെയ്തു.
അമ്മ അത് തമാശ മട്ടില്‍ കളഞ്ഞു എങ്കിലും എന്റെ മനസ്സില്‍ ഇന്നും അത് കിടപ്പുണ്ട്. എന്റെ അച്ഛനും അമ്മയും എന്നോട് അങ്ങനെ പെരുമാറിയിട്ടില്ല എങ്കിലും, സമൂഹം അതെ നിലയിലാണ് അന്നും ഇന്നും. പെണ്‍കുട്ടികളെ കല്യാണം കഴിച്ചു കൊടുക്കുക, കല്യാണം കഴിച്ചു വിടുക തുടങ്ങിയ വാക്കുകള്‍ ഇനി എങ്കിലും ഉപയോഗിക്കാതെ ഇരിക്കുക. ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും അവര്‍ പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലില്‍ നില്‍ക്കട്ടെ. അത്രമാത്രമേ അച്ഛനും അമ്മയ്ക്കും ഉത്തരവാദിത്വം ഉള്ളൂ. അല്ലാതെ അവര്‍ക്കുവേണ്ടി സ്വര്‍ണമോ സ്വത്തോ അല്ല കരുതേണ്ടത്. നോര്‍ത്ത് ഇന്ത്യയില്‍ തന്നെ പെണ്‍കുട്ടികള്‍ ജനിച്ചുവീഴുമ്ബോള്‍ അന്യന്റെ സ്വത്ത് എന്നാണ് പറയുന്നത്. സമയം ആകുന്ന വരെ നോക്കി വളര്‍ത്തും, സമയം ആകുമ്ബോള്‍ പറഞ്ഞുവിടും എന്നാണ് അവര്‍ പറയാറ്.
നമ്മുടെ ഒക്കെ നാട്ടില്‍ പശുക്കള്‍ പ്രസവിച്ചാല്‍ പശുക്കിടാവ് ആണെങ്കില്‍ വീട്ടില്‍ നിര്‍ത്തും. മൂരി കുട്ടന്‍ ആണെങ്കില്‍ ഒരു സമയം കഴിയുമ്ബോള്‍ വില്‍ക്കും. മൂരികുട്ടി ആണ് എന്ന് അറിയുമ്ബോള്‍ തന്നെ നമ്മള്‍ അതാണ് തീരുമാനിക്കുന്നത്. എന്നാല്‍ ആ രീതി പെണ്‍കുട്ടികളില്‍ പരീക്ഷിക്കരുത്.”
”നമ്മുടെ പെണ്‍കുട്ടികളെ കെട്ടിച്ച് ‘അയക്കാതിരിക്കാം’. കല്ല്യാണം കഴിച്ചു ‘കൊടുക്കാതിരിക്കാം’. വീഡിയോ കാണാതെ അഭിപ്രായം പറയുന്ന സഹോദരങ്ങളോട് കല്ല്യാണം കഴിക്കരുത് എന്നല്ല പറഞ്ഞത്. വേണ്ടവര്‍ കല്ല്യാണം കഴിക്കട്ടെ മക്കളെ കൊടുക്കല്‍ അല്ലെങ്കില്‍ അയക്കല്‍ മനോഭാവം നിര്‍ത്തിക്കൂടെ എന്നാണ് താന്‍ ചോദിച്ചത്.”- വിമർശകർക്ക് മറുപടിയായി താരം കൂട്ടിച്ചേർത്തു
Post Your Comments