കൊച്ചി : ഒരു ആഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് പ്രിയ വാര്യർ. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾക്കൊപ്പം സ്കൂള്‍ കാലഘട്ടം മുതലുള്ള തന്റെ ഉറ്റ സുഹൃത്തായ ഹൃഷിഖിനെകുറിച്ചും പ്രിയ പങ്കുവയ്ക്കുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുഹൃത്തു തന്നെയാണ് പ്രിയയെ ഒരുക്കിയത്. ബ്ലാക്ക് ഡീപ്പ് നെക്ക് വസ്ത്രത്തിലാണ് പ്രിയ ചിത്രങ്ങളില്‍. എന്റെ ഉറ്റസുഹൃത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ആറുവർഷം നീണ്ട സൗഹൃദത്തെക്കുറിച്ചു പ്രിയയുടെ കുറിപ്പ്
ആറ് വര്‍ഷം മുന്‍പാണ് നീ നടിയാകുന്നതും ഞാന്‍ ഡിസൈനറാകുന്നതും നമ്മള്‍ സ്വപ്നം കണ്ടു തുടങ്ങിയത്. നമ്മള്‍ ആഗ്രഹിച്ചതുപോലെ ആയില്ലെങ്കിലും നമ്മള്‍ ശരിയായ പാതയിലാണ് എന്നത് എന്ന് അറിയുന്നത് എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. നമ്മള്‍ ചെയ്തതും എത്തിപ്പെട്ടതും സ്വപ്നം കാണുന്നതുമായ എല്ലാ കാര്യങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. സ്കൂളില്‍ നിന്ന് എന്നെ പുറത്താക്കിയ ആ സമയത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. അന്ന് മുഴുവന്‍ സ്കൂളും എന്നെക്കുറിച്ച് സംസാരിക്കുമ്ബോള്‍ നീ ഒരാള്‍ മാത്രമാണ് എന്റെ അടുത്തുവന്ന് സംസാരിച്ചത്. എനിക്കൊപ്പമുണ്ടാകുമെന്നും നീ പറഞ്ഞു. ആറു വര്‍ഷമായി നീ ആ വാക്കു പാലിക്കുകയാണ്. എനിക്ക് നിന്നോട് നന്ദിയുണ്ട്. ഐ ലവ് യൂ
Post Your Comments