തന്റെ മകന് ഒരു വയസ്സില്‍ തന്നെ സിനിമയില്‍ മുഖം കാണിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് സുരാജ് വെഞ്ഞാറമൂട്. മമ്മൂട്ടി നായകനായ ‘അണ്ണന് തമ്പി’ എന്ന സിനിമയിലെ ഗാനരംഗത്ത് മമ്മൂട്ടിയുടെ മകനായി തന്റെ മകനാണ് അഭിനയിച്ചതെന്നും ഒരു അഭിമുഖ പരിപാടിയില്‍ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കവേ സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കുന്നു.
സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകള്‍
‘എന്റെ മകനെക്കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. അവന് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘അണ്ണന് തമ്പി’യില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു വയസ്സ് ആയപ്പോള്‍ തന്നെ സിനിമയില്‍ മുഖം കാണിച്ച മുതലാണ് എന്റെ മകന് കാശി. ‘അണ്ണന് തമ്പി’യുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടക്കുമ്പോള്‍ ഞങ്ങള്‍ ഫാമിലിയായി പഴനിയില്‍ വന്നിരുന്നു. അങ്ങനെ യാദൃച്ഛികമായി മകനെ അന്‍വര്‍ കാണാനിടയായി. ഞാന്‍ നിന്റെ മകനെ ഒരു പാട്ട് രംഗത്ത് അഭിനയിക്കാന്‍ പോകുന്നു എന്ന് അന്‍വര്‍ പറഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായി. പക്ഷേ ഒരു വയസ്സിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ രാഹുല്‍ രാജ് ഈണമിട്ട ‘ലാലി ലാലി’ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് മമ്മുക്കയുടെ മകനായി തന്നെ അഭിനയിച്ച് അവന് സിനിമയില്‍ തുടക്കം കുറിച്ചു’.
Post Your Comments