ഇനി എങ്ങനെ ഡിലീറ്റ് ചെയ്യും ഇൻസ്റ്റഗ്രാമേ?: മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത് സനൂഷ

നെഞ്ചില്‍ രണ്ട് പൂക്കള്‍ എഡിറ്റ് ചെയ്ത് വെച്ചാണ് സനുഷ വീണ്ടും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

നഗ്നതാ പ്രദര്‍ശന നിയന്ത്രണത്തിന്റെ ഭാഗമായി തന്റെ കുട്ടിക്കാല ചിത്രം നീക്കിയ ഇൻസ്റ്റഗ്രാമിനോട് മധുരപ്രതികാരവുമായി നടി സനൂഷ. ദാദാസാഹിബ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കുട്ടിയായിരുന്നു സനുഷയെ മമ്മൂട്ടി തോളിലേറ്റി നിൽക്കുന്ന ചിത്രമായിരുന്നു താരം കഴിഞ്ഞ ദിവസം പങ്കുവെച്ചത്. എന്നാൽ നിയന്ത്രണത്തിന്റെ ഭാഗമായി ഇൻസ്റ്റഗ്രാം ഈ ചിത്രം നീക്കുവായിരുന്നു. ഇതോടെയാണ് സനുഷ ചിത്രം എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തത്.

നെഞ്ചില്‍ രണ്ട് പൂക്കള്‍ എഡിറ്റ് ചെയ്ത് വെച്ചാണ് സനുഷ വീണ്ടും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ്. ഇതൊരു കോംപറ്റീഷന്‍ ആക്കാനാണെങ്കില്‍ അങ്ങനെ,’ എന്ന കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്.

 

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് സനൂഷ. തന്റെ അഞ്ചാം വയസ്സിൽ ദാദാസാഹിബ് എന്ന സിനിമയിലാണ് സനൂഷ ആദ്യം അഭിനയിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് നായികയായും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

Share
Leave a Comment