![](/movie/wp-content/uploads/2021/06/reshmika.jpg)
തെന്നിന്ത്യൻ സിനിമയിൽ ഭാഷാ വ്യത്യാസമില്ലാതെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. തെലുങ്ക് ചിത്രങ്ങളിൽ സജീവമായ താരത്തിന് മലയാളത്തിലും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രശ്‍മിക മന്ദാന നല്‍കിയ ഉത്തരങ്ങളാണ് ചര്‍ച്ചയാകുന്നത്.
ചോദ്യോത്തര വേളയിൽ ജീവിതത്തില്‍ എത്ര തവണ സിഗരറ്റ് വലിച്ചിട്ടുണ്ടെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ സിഗരറ്റിനോട് തനിക്ക് വെറുപ്പാണ് എന്നായിരുന്നു രശ്‌മികയുടെ മറുപടി. സിഗരറ്റ് വലിക്കുന്നവരുടെ അടുത്ത് നില്‍ക്കാൻ പോലും തനിക്ക് കഴിയില്ലെന്നും രശ്‍മിക മന്ദാന പറഞ്ഞു.
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ നായികയായി ഹിന്ദി സിനിമയിലേക്കും എത്തുകയാണ് രശ്‍മിക മന്ദാന. മിഷൻ മജ്‍നുവെന്ന ഹിന്ദി സിനിമയിലാണ് രശ്‍മിക മന്ദാന നായികയാകുന്നത്.
Post Your Comments