വളര്‍ത്തു പക്ഷികളോടുള്ള തന്റെ സ്നേഹത്തെക്കുറിച്ച് രമേശ് പിഷാരടി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ‘ഇഗ്വാന’ എന്ന തന്റെ പ്രിയപ്പെട്ട പെറ്റിനെക്കുറിച്ച് രമേശ് പിഷാരടി അനുഭവങ്ങള്‍ ഷെയര്‍ ചെയ്തത്.
രമേശ് പിഷാരടിയുടെ വാക്കുകള്‍
‘അംബ്രല്ലാ കോക്കാറ്റൂ രണ്ടു വയസ്സാകുന്നത് വരെ ശാന്തമായിരിക്കും. അതിനു ശേഷം വലിയ ബഹളമായിരിക്കും. രാവിലെയും, രാത്രിയും ഉച്ചത്തില്‍ കരയും. അയല്‍ക്കാര്‍ക്കൊക്കെ ശല്യക്കാരനായതോടെ വിറ്റു. പിന്നെയാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റ് വരുന്നത്. അവനു കൂട്ടിനു ആളില്ലാതെ പറ്റില്ല. നമ്മള്‍ പുറത്തേക്കോ മറ്റോ പോകുമ്പോള്‍ റേഡിയോയില്‍ പാട്ടുവച്ചു കൊടുക്കണം. ആളനക്കം ഉണ്ടെന്നു തോന്നിപ്പിക്കാനാണ്. ജോലി തിരിക്കിനിടയില്‍ അവന്‍ പലപ്പോഴും വീട്ടില്‍ തനിച്ചായതോടെ അവനെയും വിറ്റു. ഇപ്പോഴത്തെ പ്രിയപ്പെട്ട ചങ്ങാതി ഇഗ്വാനയാണ്. ഫ്ലാറ്റില്‍ വളര്‍ത്താന്‍ പറ്റിയ പെറ്റ് ഇഗ്വാനയാണെന്ന് പറയാം. ഒട്ടും ബഹളം ഉണ്ടാക്കില്ല എന്നതാണ് ഇവന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പക്കാ വെജിറ്റേറിയനാണ്. മത്തങ്ങ, കാരറ്റ്, മുരിങ്ങയിലയൊക്കെ മതി കഴിക്കാന്‍. അയ്യായിരം മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഇവയുടെ വലുപ്പവും നിറവും അനുസരിച്ച് വില’.
Post Your Comments