BollywoodGeneralLatest NewsNEWS

മന്ദിര ബേദിയുടെ ഭർത്താവും നിർമാതാവുമായ രാജ് കൗശാൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ആയിരുന്നു മരണം

ന്യൂഡൽഹി: മന്ദിര ബേദിയുടെ ഭർത്താവും സിനിമാ നിർമാതാവുമായ രാജ് കൗശാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ആയിരുന്നു മരണം. സംവിധായകൻ ഒനിർ ആണ് രാജ് കൗശാലിന്റെ മരണ വാർത്ത അറിയിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഒനിർ ഇക്കാര്യം പങ്കുവെച്ചത്.

‘വളരെ വേഗം പോയി. ഇന്ന് രാവിലെ നമുക്ക് സിനിമാ നിർമാതാവും സംവിധായകനുമായ രാജ് കൗശാലിനെ നഷ്ടമായി. വളരെ സങ്കടകരമാണ്. എന്റെ ആദ്യ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ചുരുക്കം ചിലരിൽ ഒരാൾ. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാർത്ഥിക്കുന്നു’ – തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒനിർ കുറിച്ചു.

ഒരു നടനായി സിനിമാജീവിതം ആരംഭിച്ച രാജ് കൗശാൽ മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. ബോളിവുഡ് സിനിമ നിർമാതാവ് കൂടിയായിരുന്നു രാജ്.

shortlink

Post Your Comments


Back to top button