മുംബൈ: ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു സംവിധായകനും നിര്‍മാതാവുമായ രാജ് കൗശലിന്റെ വിയോഗം. ഭര്‍ത്താവിന്റെ അകാലവിയോഗം ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുന്ന നടിയും മോഡലുമായ മന്ദിര ബേദിയെ ആശ്വസിപ്പിക്കാനാകാതെ പ്രയാസപ്പെടുകയാണ് താരങ്ങൾ ഉൾപ്പടെയുള്ള സുഹൃത്തുക്കൾ.
മുംബൈയിലെ വസതിയില്‍വച്ച് ഹൃദയഘാതത്തെ തുടർന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു രാജ് കൗശലിന്റെ അന്ത്യം. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം ഒട്ടനവധി പേരാണ് രാജ് കൗശലിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മുംബൈയിലെ ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങിൽ മന്ദിരയും അന്ത്യകര്‍മങ്ങള്‍ ചെയ്തു.
1999-ലാണ് മന്ദിര ബേദിയുടെയും രാജ് കൗശലിന്റെയും വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 2011-ല്‍ ഇവര്‍ക്കു മകന്‍ ജനിച്ചു. വീര്‍ കൗശല്‍ എന്നാണ് മകന്റെ പേര്. 2020-ല്‍ ഇവര്‍ താര എന്ന് നാല് വയസ്സുകാരിയെ ദത്തെടുക്കുകയും ചെയ്തു.
Post Your Comments