BollywoodGeneralLatest NewsNEWSSocial Media

അമ്മയാകാനൊരുങ്ങി ബോളിവുഡ് താരം ഫ്രിദ പിന്റോ

ഭാവിവരന്‍ കോറി ട്രാനൊപ്പമുള്ള ചിത്രത്തോടൊപ്പം കുഞ്ഞു ട്രാന്‍ വരുന്നു എന്നാണ് ഫ്രിദ കുറിച്ചത്

മുംബൈ : സ്ലംഡോഗ് മില്ല്യണയര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫ്രിദ പിന്റോ. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ഇപ്പോൾ അമ്മയാകാനുള്ള തയായറെടുപ്പിലാണ്. ഫ്രിദ തെന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ഭാവിവരന്‍ കോറി ട്രാനൊപ്പമുള്ള ചിത്രത്തോടൊപ്പം കുഞ്ഞു ട്രാന്‍ വരുന്നു എന്നാണ് ഫ്രിദ കുറിച്ചത്.

https://www.instagram.com/p/CQqwSe_MiWk/?utm_source=ig_web_copy_link

മാംഗളൂരു സ്വദേശിയായ ഫ്രിദ പിന്റോ മുംബൈയിലാണ് ജനിച്ചു വളര്‍ന്നത്. അഭിനയ മോഹവുമായി ഓഡിഷനുകളില്‍ പങ്കെടുത്ത ഫ്രിദ ആദ്യം മോഡലിങില്‍ ഭാഗ്യം പരീക്ഷിക്കുകയും ഏതാനും പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

2007 ല്‍ മുംബൈയില്‍ വച്ചു നടന്ന സ്ലംഡോഡ് മില്ല്യണയറിന്റെ ഓഡിഷനില്‍ വിജയിക്കുകയും ചിത്രത്തില്‍ നായിക വേഷത്തിലെത്തുകയും ചെയ്തു. തുടക്ക ചിത്രം തന്നെ ഗംഭീര വിജയം കൈവരിച്ചതോടെ പിന്നീട് റൈസ് ഓഫ് ദ പ്ലാനറ്റ് ഓഫ് ഏപ്‌സ്, ഡേ ഓഫ് ഫാല്‍ക്കണ്‍, ഡെസേര്‍ട്ട് ഡാന്‍സര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ താരം ചെയ്തു.

shortlink

Post Your Comments


Back to top button