
മലയാളികളുടെ പ്രിയ നടൻ നീരജ് മാധവൻ ബോളിവുഡിലേക്ക്. ഫീല്‍സ് ലൈക് ഇഷ്ക് എന്ന ആന്തോളജി ചിത്രത്തിലാണ് നീരജ് മാധവൻ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫീല്‍സ് ലൈക് ഇഷ്കില് ‘ഇന്റര്‍വ്യൂ’ എന്ന സിനിമയിലാണ് നീരജ് മാധവൻ നായകനാകുന്നത്.
മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രമായിട്ടാണ് നീരജ് മാധവ് വേഷമിടുന്നത്. ചിത്രം ഒരു പ്രണയകഥയാണ്. സച്ചിൻ കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആറ് ചെറു ചിത്രങ്ങളാണ് ഫീല്‍സ് ലൈക് ഇഷ്കില് ഉള്ളത്.
ജൂലൈ 23 ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
Post Your Comments