മുംബൈ: ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖ നടനായ നസീറുദ്ദീന്‍ ഷാ ആശുപത്രിയില്‍. ന്യൂമോണിയ ബാധിതനായി സ്ഥിതി വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഭാര്യ രത്‌ന പതക് അറിയിച്ചു.
നസീറുദ്ദീന്‍ ഷായുടെ ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും അതിനായി വിദഗ്ധ ചികിത്സയിലാണെന്നും രത്‌ന വ്യക്തമാക്കി. അവശനിലയിലാണെങ്കിലും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
1970കളിൽ തുടങ്ങി ഇന്ത്യൻ സിനിമാരംഗത്തെ പ്രമുഖ വ്യക്തിത്വമാണ് നസീറുദ്ദീന്‍ ഷാ. മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം വിവിധ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചു. വിദ്യാബാലൻ പ്രധാന കഥാപാത്രമായ ‘ദി ഡേര്‍ട്ടി പിക്ച്ചർ’, ഋത്വിക് റോഷൻ നായകനായ ‘സിന്ദഗി ന മിലേഗി ദൊബാര’ തുടങ്ങി സമീപകാല ചിത്രങ്ങളിലും അഭിനയിച്ച നസീറുദ്ദീന്‍ ഷാ ആമസോണ്‍ പ്രെം വിഡിയോ സീരീസായ ‘ബാണ്ടിഷ് ബണ്ടിട്‌സി’ലും തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Post Your Comments