സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയകളിലുമൊക്കെ വളരെ സജീവമായ സാധിക പങ്കുവെയ്ക്കാറുള്ള പല ചിത്രങ്ങളും വിമർശനകൾക്കും ഇടയാകാറുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം നല്ല മറുപടിയും താരം നൽകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പങ്കുവെച്ച തന്റെ ചിത്രത്തിന് നേരെ ബോഡി ഷെയ്മിങ് നടത്തിയയാൾക്ക് മറുപടി നൽകിയിരിക്കുകയാണ് സാധിക.
അധികം തടി വയ്ക്കണ്ടാട്ടോ, അപ്പോ ഒരു അമ്മായി ലുക്ക് തോന്നുന്നു എന്നായിരുന്നു കമന്റ്. ഇതിനായിരുന്നു താരത്തിന്റെ മറുപടി. ചേട്ടന് നഷ്ടമൊന്നുമില്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്? ഞാൻ അല്ലേ ജീവിക്കുന്നത് അപ്പോ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചു. ചേട്ടൻ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി- സാധിക കുറിച്ചു.
സാധികയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. ബോഡി ഷെയിം ചെയ്യുന്നവർക്ക് ഇത്തരത്തിൽ രൂക്ഷ മറുപടി നൽകണമെന്നും ആരാധകർ പറയുന്നു.
Post Your Comments