രാക്ഷസൻ ഹിന്ദി റീമേക്ക്: ‘മിഷൻ സിൻഡ്രല്ല’, നായകൻ അക്ഷയ് കുമാർ

'മിഷൻ സിൻഡ്രല്ല' എന്നാണ് ചിത്രത്തിന് ഹിന്ദിയിൽ നൽകിയിരിക്കുന്ന പേര്

മുംബൈ: രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ഹിറ്റ് ചിത്രമായിരുന്നു വിഷ്ണു വിശാല്‍ പ്രധാന വേഷത്തിലെത്തിയ തമിഴ്‍ ചിത്രം രാക്ഷസൻ. ഇപ്പോഴിതാ ചിത്രം ഹിന്ദി റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ വിഷ്ണു അവതരിപ്പിച്ച നായക കഥാപാത്രത്തെ നടൻ അക്ഷയ് കുമാർ അവതരിപ്പിക്കും. ‘മിഷൻ സിൻഡ്രല്ല’ എന്നാണ് ചിത്രത്തിന് ഹിന്ദിയിൽ നൽകിയിരിക്കുന്ന പേര്.

അമല പോൾ അവതരിപ്പിച്ച കഥാപാത്രമായി രാകുൽ പ്രീത് എത്തും. അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ സംവിധായകനായ രഞ്ജിത് എം. തിവാരിയാകും രാക്ഷസൻ ഹിന്ദിയിൽ ഒരുക്കുന്നത്.

 

Share
Leave a Comment