GeneralLatest NewsMollywoodNEWSSocial Media

സ്‌കൂളുകളിൽ പോലും അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് പഠിപ്പിക്കുന്നത്: കുറിപ്പുമായി അഹാന

കുടുംബത്തിനു വേണ്ടി സ്വന്തം ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ത്യജിക്കുന്നവരാകണം അമ്മമാരെന്ന പൊതു ചിന്താഗതിക്കെതിരെ പ്രതികരണവുമായി അഹാന കൃഷ്ണ

കുടുംബത്തിനു വേണ്ടി സ്വന്തം ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ത്യജിക്കുന്നവരാകണം അമ്മമാരെന്ന പൊതു ചിന്താഗതിക്കെതിരെ പ്രതികരണവുമായി നടി അഹാന കൃഷ്ണ. തന്റെ അമ്മയുടെ യൂട്യൂബ് ചാനലിന് വന്ന ഇത്തരത്തിലുള്ള ഒരു കമന്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അഹാന എത്തിയത്. ഇത്തരം ചിന്താഗതിയിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്നും, ചെറുപ്പം മുതല്‍ നമ്മളെ എല്ലാവരെയും ഇത്തരത്തിലാണ് പഠിപ്പിച്ചു വെച്ചിരിക്കുന്നതെന്നും അഹാന പറയുന്നു.

സ്‌കൂളില്‍ പോയാല്‍ പാഠപുസ്തകങ്ങളിലെല്ലാം അച്ഛന്‍ ജീവിക്കാനുള്ള വക കണ്ടെത്തുന്നയാളും അമ്മ കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാ ത്യാഗവും നടത്തുന്നയാളുമായിരിക്കും. അമ്മയാണ് ആ കുടുംബത്തിന്റെ ഹൃദയവും ആത്മാവുമെന്നെല്ലാം കൂടി പറയുകയും ചെയ്യുമെന്നും അഹാന പറയുന്നു. സ്വന്തമായ സ്വപ്‌നങ്ങളും താല്‍പര്യങ്ങളും അത് കൈവരിക്കാന്‍ ശേഷിയുമുള്ള പച്ചയായ മനുഷ്യനായി ജീവിക്കാൻ പഠിപ്പിക്കണമെന്നും മറിച്ച് വിശ്വസിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അഹാന പറയുന്നു.

അഹാനയുടെ വാക്കുകൾ :

‘ഒരു കുട്ടിക്ക് നാലോ അഞ്ചോ വയസുള്ളപ്പോള്‍ അക്ഷരമാലക്കും പ്രതിജ്ഞക്കുമൊപ്പം നമ്മള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ കൂടി പഠിപ്പിക്കുകയാണ്. മറ്റു അടിസ്ഥാന വസ്തുതകള്‍ക്കൊപ്പം ഈ അസംബന്ധം കൂടി പഠിപ്പിച്ചു വെക്കുകയാണ്.അമ്മയോ അച്ഛനോ സഹോദരനോ സഹോദരിയോ ഭാര്യയോ ഭര്‍ത്താവോ ഗേള്‍ഫ്രണ്ടോ ബോയ്ഫ്രണ്ടോ – ജീവിതത്തില്‍ നിങ്ങളുടെ റോള്‍ എന്തുമായിക്കൊള്ളട്ടെ, അടിസ്ഥാനപരമായി നിങ്ങള്‍ ഒരു മനുഷ്യനാണ്. സ്വന്തമായ സ്വപ്‌നങ്ങളും താല്‍പര്യങ്ങളും അത് കൈവരിക്കാന്‍ ശേഷിയുമുള്ള പച്ചയായ മനുഷ്യന്‍. മറിച്ച് വിശ്വസിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്.

https://www.instagram.com/p/CQtXTrfLi-y/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button