നടി രേവതി സാമ്പത്തിനെതിരെ ഗുരുതര ആരോപണവുമായി കേരളം ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. രേവതി സമ്പത്ത് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് പുറത്തുവിട്ട ലിസ്റ്റിലെ ആരോപണവിധേയനാണ് അഭിൽ ദേവ്. 2016ൽ രേവതി സമ്പത്തിന് താൻ നടത്തിയ ഷോയിൽ അവസരം നൽകി എന്നത് മാത്രമാണ് ചെയ്തത്. ഇപ്പോൾ ഈ വാർത്തകൾ പ്രചരിക്കുന്നത് തന്നെയും കുടുംബത്തെയും വളരെ മോശമായി തന്നെ ബാധിക്കുന്നുവെന്നും അഭിൽ ദേവ് പറയുന്നു.
കൂടാതെ തന്റെ അന്വേഷണത്തിൽ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിന് തുടർന്ന് രേവതി പുറത്താക്കപ്പെട്ടുവെന്നും. യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരിൽ ഉണ്ടെന്നും അഭിൽ ആരോപിക്കുന്നു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അഭിൽ ദേവിന്റെ വാക്കുകൾ:
ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിന് തുടർന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്നാണ്. എന്നാൽ ആ കമന്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ യാതൊരുവിധ വിധ സീലുകളോ മറ്റു ആധികാരികത ഉറപ്പ് വരുത്തുന്ന കാര്യങ്ങളോ ഇല്ല. അത് ചുവടുപിടിച്ച് ഞാൻ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയില്‍ അന്വേഷിച്ചു.
ഈ കുട്ടിയ്ക്കെതിരെ നാല് തവണ യൂണിവേഴ്സിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. അതിൽ നാലാമത്തെ പരാതിയിന്മേലാണ് ഈ കുട്ടി പുറത്താക്കപ്പെടുന്നത്. സഹപാഠിയായ വിദ്യാർത്ഥിനിയുടെ നഗ്നവിഡിയോ ഈ കുട്ടി പകർത്തുകയും അത് ആ പെൺകുട്ടി കാണുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്. തുടർന്ന് പരാതി നൽകിയ ആ പെൺകുട്ടിയുടെ കുടുംബത്തെയും ഞാൻ വിളിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് എട്ടു മാസത്തോളം മാനസികമായി തളർന്നു പോയ അവസ്ഥയിലായിരുന്നു ആ പെൺകുട്ടി എന്ന് അറിയാനും സാധിച്ചു. ഇത് കൂടാതെ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരിൽ. യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ഇതിന്റെ ഡോക്യൂമെന്റസ് എന്റെ പക്കൽ ഉണ്ട്.
Post Your Comments