അച്ഛന് അഭിനയത്തില്‍ അങ്ങനെ നിര്‍ദ്ദേശങ്ങള്‍ തരുന്ന വ്യക്തിയല്ലെന്നും ആദ്യമായി ഒന്നിച്ചു അഭിനയിച്ച സിനിമയില്‍ തന്റെ നിരവധി പോരായ്മകള്‍ ശ്രീനിവാസന് ചൂണ്ടിക്കാണിച്ചുവെന്നും വിനീത് ശ്രീനിവാസന് പറയുന്നു. ഏറ്റവും ഒടുവിലായി ചെയ്ത ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയില്‍ അച്ഛന് തന്നോട് ഒരു കാര്യം മാത്രമാണ് ചോദിച്ചതെന്നും വിനീത് ശ്രീനിവാസന് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവയ്ക്കുന്നു. അടുത്തിടെയായി അച്ഛനോട് കൂടുതല്‍ നേരം ഫോണില്‍ സംസാരിക്കാറുണ്ടെന്നും അതിന്റെ കാരണത്തെക്കുറിച്ചും വിനീത് പറയുന്നു.
‘മകന്റെ അച്ഛന്’ എന്ന സിനിമ ചെയ്തപ്പോള്‍ എനിക്ക് അച്ഛനില്‍ നിന്ന് നിരവധി ഉപദേശങ്ങള്‍ ലഭിച്ചിരുന്നു. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമ ചെയ്തപ്പോള്‍ അത്രത്തോളം ഇല്ലായിരുന്നു എങ്കിലും എന്നെ കണ്ടതും അച്ഛന് പറഞ്ഞു. തടി അല്‍പ്പം കൂടുതലാണ്. ‘കുറയ്ക്കാം’ എന്ന് പറഞ്ഞപ്പോള്‍ എപ്പോള്‍ എന്നായിരുന്നു അച്ഛന്റെ മറുപടി. ഞാന്‍ അടുത്തിടെയായി അച്ഛനെ ഫോണ്‍ ചെയ്യാറുണ്ട്. മുന്‍പ് അത് പതിവില്ലായിരുന്നു. എനിക്കൊരു മകന് ജനിച്ചപ്പോഴാണ് അച്ഛനെ ഇടയ്ക്കിടെ വിളിക്കണമെന്ന തോന്നലുണ്ടാകുന്നത്. ഒരു അച്ഛന്റെ മൂല്യം എത്രത്തോളമാണെന്ന് നമ്മള് തിരിച്ചറിയുന്നത് നമ്മള് അതായി തീരുമ്പോഴാണ്’.
Post Your Comments