CinemaGeneralMollywoodNEWS

സിനിമയില്‍ ആദ്യമായി ലഭിച്ച പ്രതിഫലം: ഉണ്ണി മുകുന്ദന് പറയാനുള്ളത്!

കോളേജിലെ സീനിയറായിട്ടുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അതില്‍ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പങ്കുവയ്ക്കുന്നു

പൃഥ്വിരാജ് ചെയ്യാതെ പോയ സിനിമയുടെ നായക ഒഴിവിലേക്ക് വന്നു പ്രേക്ഷക പ്രീതി നേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. താരം ആദ്യമായി നായകനായി അഭിനയിച്ച ‘മല്ലു സിംഗ്’ എന്ന സിനിമ വലിയ രീതിയിലുള്ള ബോക്സ് ഓഫീസ് വിജയം നേടിയതോടെ നടനെന്ന നിലയില്‍ താരത്തിന്റെ ഇമേജ് വര്‍ദ്ധിച്ചു. സിനിമയില്‍ നിന്ന് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. നടനാകും മുന്‍പേ പെണ്‍കുട്ടികള്‍ തനിക്ക് പ്രണയ ലേഖനം നല്‍കിയിട്ടുണ്ടെന്നും, അതിന്റെ കാരണം സൗന്ദര്യമല്ല നല്ല പെരുമാറ്റമായിരിക്കാമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു സിനിമയില്‍ നിന്ന് കിട്ടിയ ആദ്യ പ്രതിഫലമെന്നാണ് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഉണ്ണി മുകുന്ദന്റെ തുറന്നു പറച്ചില്‍.
ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ‘ബോംബെ മാര്‍ച്ച് പന്ത്രണ്ട്’ എന്ന സിനിമയില്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷത്തില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ താന്‍ താരമാകും മുന്‍പേ നിരവധി പെണ്‍കുട്ടികള്‍ കോളേജ് പഠനകാലത്ത്‌ തന്നെ നോട്ടമിട്ടിരുന്നുവെന്നും കോളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ തന്നെ നൂറില്‍പ്പരം പ്രണയ ലേഖനങ്ങള്‍ തനിക്ക് വന്നിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. കോളേജിലെ സീനിയറായിട്ടുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അതില്‍ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button