ബോളിവുഡിൽ ഏറെ ചർച്ച വിഷയമായ താര പ്രണയമാണ് നടൻ അർജുൻ കപൂറിന്റേതും മലൈക അറോറയുടെയും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് പ്രധാനാ ആകർഷണം. അർജുനെക്കാൾ പ്രായത്തിന് വളരെ മൂത്തയാളാണ് മലൈക. എന്നാൽ ഇരുവരുടെയും പ്രണയത്തിന് പ്രായം ഒരു തടസമായില്ലെന്നു മാത്രമല്ല രണ്ടാളും ലിവിങ് ടുഗദെറായി ജീവിക്കുകയുമാണ്. എന്നാൽ വിവാഹത്തെ കുറിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ഇരുവരും നടത്തിയിട്ടില്ല.
ഇപ്പോഴിതാ അർജുൻ കപൂറിന്റെ പിറന്നാൾ ദിനത്തിൽ മലൈക അറോറയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അവള് എന്നെ മനോഹരമാക്കുന്നുവെന്നാണ് അർജുൻ പറയുന്നത്.
ഒരു വര്‍ഷം എന്ത് വ്യത്യാസമാണ് തന്നിൽ ഉണ്ടായതെന്നും അർജുൻ പറയുന്നു. ക്ഷീണിതനും ആശയക്കുഴപ്പത്തിലുമായിരുന്ന ഞാൻ ഊര്‍ജസ്വലതയോടെ ഇരിക്കുന്നുവെന്നും, ഒപ്പമുള്ള കുടുംബത്തിനും കാമുകിയ്ക്കുമെല്ലാം നന്ദി പറയുന്നതായും അര്ജുൻ കപൂര്‍ കുറിച്ചു.
Post Your Comments