സിനിമയില്‍ തുടക്കകാലത്ത് അഭിനയിക്കുമ്പോള്‍ പഴി കേട്ടിരുന്ന അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി സംവൃത സുനില്‍. ലാല്‍ജോസ് സംവിധാനം ചെയ്ത രസികനും, രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവവും തനിക്ക് നടിയെന്ന നിലയില്‍ നന്നായി ചെയ്യാന്‍ കഴിയാതെ പോയ സിനിമയാണെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ സംവൃത വ്യക്തമാക്കുന്നു.
സംവൃതയുടെ വാക്കുകള്‍
‘രസികന്‍’, ‘ചന്ദ്രോത്സവം’ എന്നീ സിനിമകളില്‍ അഭിനയിച്ചപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതല്‍ വഴക്ക് കിട്ടിയിട്ടുള്ളത്. രഞ്ജിത്ത് അങ്കിളിന്റെ മൂവി ‘ചന്ദ്രോത്സവം’ ചെയ്യുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് കേട്ട വഴക്കാണ് ഭീകരം. മൈക്കില്‍ കൂടി ‘ഇഡിയറ്റ്’ എന്നൊക്കെ വിളിച്ചു കൊണ്ടായിരുന്നു എന്നോട് രഞ്ജിത്ത് അങ്കിള്‍ കലി തീര്‍ത്തത്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്നെ അങ്ങനെ ആരും അറിഞ്ഞു തുടങ്ങിയിരുന്നില്ല. ‘രസികന്‍’ എന്ന സിനിമയില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളൂ, എനിക്കും ആ സിനിമയില്‍ അഭിനയിച്ച ജയകൃഷ്ണനുമാണ് ഏറ്റവും കൂടുതല്‍ വഴക്ക് കേട്ടത്. പിന്നെ അഭിനയിച്ച സിനിമകളില്‍ ഒന്നും ഞാന്‍ അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാക്കിയിട്ടില്ല. അതോടെ ഞാന്‍ നന്നായി’. സംവൃത സുനില്‍ പറയുന്നു.
Post Your Comments