CinemaGeneralLatest NewsMollywoodNEWSSocial Media

‘പത്തൊമ്പതാം നൂറ്റാണ്ടിലെ നീലി’: ചിത്രവുമായി നടി രേണു സൗന്ദർ

ചിത്രത്തിൽ നീലി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്

വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകരുടെ ജീവിതം ഉള്‍പ്പെടുത്തിയാണ് വിനയൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പ്രധാന കഥാപാത്രമായ നടി രേണു സൗന്ദര്‍ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ നീലി എന്ന കഥാപാത്രമായാണ് രേണു സൗന്ദര്‍ എത്തുന്നത്. ‘നിങ്ങള്‍ക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് വലിയ ഒരു അനുഭവം തന്നെയാണ് വിനയന്‍ സര്‍. മുമ്പൊരിക്കലും ഇതുപോലുള്ള ഒരു പീരിയഡ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. മികച്ച ടീമിനൊപ്പം വർക്ക് ചെയ്തു എന്നത് ഒരു വലിയ അനുഭവമായിരുന്നു. മാത്രമല്ല, ഒരു പിരീഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് ഒരു വലിയ അനുഭവമാണ്’ രേണു കുറിക്കുന്നു.

https://www.facebook.com/rincy.rs/posts/4201770753177303

വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. പീരേഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വിൽ‌സൺ ആണ് ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷത്തിൽ എത്തുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button