ഹൈദരാബാദ് : മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ഗംഭീര വിജയം നേടിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിന്റെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചിരഞ്ജീവി നായകനാവുന്ന ചിത്രം ചീരു 153 എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
നയന്‍താരയാണ് ചിത്രത്തില്‍ മഞ്ജു വാര്യറിന് പകരമായി എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമേക്ക് എന്ന് വിളിക്കാനാകില്ലെന്ന് നേരത്തെ സംവിധായകന്‍ മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാല്‍ സിനിമ ചിരഞ്ജീവിക്ക് വേണ്ടി അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹന്‍രാജ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ സിനിമ ഉപേക്ഷിച്ചു എന്നാണ് തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍രാജ മ്യൂസിക് പ്രൊഡക്ഷനെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. സിനിമയില്‍ ചിരഞ്ജീവിക്ക് അനുയോജ്യമായ മ്യൂസിക് നിര്‍മ്മിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് മോഹന്‍രാജ ട്വീറ്റ് ചെയ്തത്. എസ് തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Post Your Comments