
കൊച്ചി: സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുന്നു. അഖിൽ അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുന്നത്.
അനിൽ സുങ്കരയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സ്പൈ ഏജന്റായി വേഷമിടുന്ന അഖിലിനെ വെല്ലാൻ ഒരു മാസ് വില്ലനായി തന്നെയായിരിക്കും മമ്മൂട്ടിയുടെ വരവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം ജൂലൈ 12ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ വാംസിയുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് തമനാണ്.
Read Also:- പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ നാളെ മുതൽ പ്രദർശനത്തിനെത്തുന്നു
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ്ആറായി എത്തിയ യാത്രയാണ് തെലുങ്കിൽ മമ്മൂട്ടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. വൈഎസ് രാജശേഖര റെഡ്ഡിയുടെ 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് യാത്ര. മഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകൻ.
Post Your Comments