കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റാരോപിതനായപ്പോൾ തുടക്കം മുതൽ ദിലീപിനൊപ്പം നിന്നയാളാണ് നടൻ ധർമജൻ ബോൾഗാട്ടി. ദിലീപിനൊപ്പം നിന്നത് തെരഞ്ഞെടുപ്പിൽ ആരെങ്കിലും ആയുധമാക്കിയിട്ടുണ്ടാകാമെന്ന് പ്രതികരിക്കുകയാണ് നടൻ. തിരഞ്ഞെടുപ്പ് സമയത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം എന്ന് ധര്‍മജന്‍ പറയുന്നു. മനോര ന്യൂസിന്റെ നേരെ ചൊവ്വയില്‍ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
നടന്‍ ദിലീപ് സ്വന്തം ചേട്ടനെ പോലെയാണെന്ന് ധര്‍മജന്‍ പറയുന്നു. ദിലീപ് ജയിൽ മോചിതനായ സംഭവത്തെ കുറിച്ചും ധർമ്മജൻ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ആ വിഷയങ്ങള്‍ തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പറഞ്ഞ ധർമജൻ ഇതുസംബന്ധിച്ച മെസ്സേജുകള്‍ ഒന്നും താന്‍ നോക്കാറില്ലെന്നും വ്യക്തമാക്കി. ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടന്‍ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത് എന്നാണ് ധര്‍മജന്‍ പറയുന്നത്.
Also Read:ദിലീപേട്ടന്റെ മകളായും ഭാര്യയും അഭിനയിച്ചു: ഓർമകൾ പങ്കുവെച്ച് സനുഷ
‘സ്വന്തം ചേട്ടനെ പോലെയാണ് ദിലീപേട്ടന്‍. തന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ്. അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. ‘ദിലീപിനെ വിട്ടു കേട്ടോടാ’ എന്ന് നാദിര്‍ഷ ഇക്ക വിളിച്ചു പറയുമ്പോള്‍ വീട്ടില്‍ പെയിന്റ് ചെയ്തു കൊണ്ട് നില്‍ക്കുകയാണ്. ഇത് കേട്ടതും നില്‍ക്കുന്ന വേഷത്തില്‍ അപ്പോള്‍ തന്നെ വണ്ടിയെടുത്ത് പോയി അദ്ദേഹത്തെ കണ്ടു. അന്ന് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നു. പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നൊന്നും പിന്നീട് തോന്നിയിട്ടില്ല’, ധർമജൻ വ്യക്തമാക്കുന്നു.
Post Your Comments