CinemaGeneralLatest NewsNationalNEWS

ഗർഭകാല വസ്ത്രങ്ങൾ വില്പനയ്ക്ക് വച്ച് അനുഷ്ക ശർമ്മ

മുംബൈ: ഗർഭകാല വസ്ത്രങ്ങൾ വില്പനയ്ക്ക് വച്ച് ബോളിവുഡ് നടി അനുഷ്ക ശർമ്മ. വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് താരത്തിന്റെ തീരുമാനം. ഓൺലൈൻ വഴിയാണ് അനുഷ്ക തന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ‘തന്റെ ഗർഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാൽ, അവ നിർമ്മിക്കുന്നതിന് ഉപയോഗിച്ച വസ്തുക്കളെ കുറിച്ച് കൂടുതലറിയുമ്പോൾ, നമ്മുടെ വസ്ത്രങ്ങൾ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിർണായകമാണെന്ന് തോന്നി’.

‘ഉദാഹരണത്തിന് ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗർഭിണികൾ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ ഓരോ വർഷവും 200 ലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലഭിക്കാൻ നമ്മുക്ക് കഴിയും. പങ്കുവയ്‌പ്പിൽ വിശ്വസിക്കുന്നയാളാണ് താൻ’ അനുഷ്ക പറഞ്ഞു.

Read Also:- നായകനെ വെല്ലാൻ മാസ് വില്ലനായി മമ്മൂട്ടി: ചിത്രീകരണം അടുത്ത മാസം

താൻ ഉപയോഗിച്ച ഈ വസ്ത്രങ്ങൾ അടുത്തതായി ആര് സ്വന്തമാക്കുമെന്നറിയാൻ ആകാംക്ഷയുണ്ടെന്നും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. വസ്ത്രങ്ങൾ വിറ്റ് കിട്ടുന്ന പണം സ്നേഹം എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകുമെന്നും സോഷ്യൽ എന്റർപ്രൈസായ ഗോൾഡ് വീയുടെ വെബ്സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കുമെന്നും താരം പറഞ്ഞു.

https://www.instagram.com/p/CQsStFAhKkl/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button