പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ അനുമോൾ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് അനുമോള്‍ കുറിക്കുന്നത്.
‘വസ്‍ത്രങ്ങൾ, ആക്‌സസറൈസുകൾ, വാക്കുകൾ, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകൾ സ്വയം കൂടുതൽ യാഥാര്‍ഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട്’ അനുമോള്‍ പറയുന്നു.
https://www.instagram.com/p/CQsMByfrv5c/?utm_source=ig_web_copy_link
ടായ എന്ന സംസ്‍കൃത സിനിമയിലാണ് അനുമോള്‍ ഇപ്പോൾ അഭിനയിക്കുന്നത്. ജി പ്രഭ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെടുമുടി വേണുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments