കൊച്ചി : ചലച്ചിത്ര നിർമ്മാണം, അഭിനയം തുടങ്ങിയ മേഖലയിൽ തന്റേതായ ഇടം നേടിയ നടിയാണ് ദേവി അജിത്ത്. സുഹൃത്തും നിർമ്മാതാവുമായ അജിത്താണ് ദേവിയുടെ ആദ്യ ഭർത്താവ്. രാജസേനന്‍ സംവിധാനം ചെയ്ത് ജയറാം നായകനായ ദി കാര്‍ എന്ന ചിത്രം നിര്‍മ്മിച്ചത് അജിത് ആയിരുന്നു. ഈ ചിത്രം ഷൂട്ട് ചെയുന്നതിനിടയിലുണ്ടായ കാര്‍ അപകടത്തിലാണ് അജിത്ത് മരിച്ചത്. ഈ മരണത്തോടെ താൻ തളർന്നു പോയെന്നു ദേവി പറയുന്നു.
മകൾക്കായി ജീവിച്ചതിനെക്കുറിച്ചും ഒറ്റപ്പെടലിന്റെ വേദന മറക്കാൻ രണ്ടാമത് വിവാഹം ചെയ്‌തെങ്കിലും അതും പരാജയമായെന്നും ദേവി പങ്കുവയ്ക്കുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
read also: തലകറങ്ങി വീഴാതെ എങ്ങനെ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം: അഹാനയ്ക്ക് പറയാനുള്ളത്
” അജിത്തിന്റെ മരണത്തോടെ ശരിക്കും തളര്‍ന്ന് പോയ താന്‍ പിന്നീട് മകളായ നന്ദനയ്ക്ക് വേണ്ടി മുന്നോട്ട് പോവുകയായിരുന്നു. മാനസികമായ തകര്‍ച്ചയെ അതിജീവിക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് ബോട്ടീക് തുടങ്ങിയത്. മകളായിരുന്നു കരുത്തായത്. എന്നാല്‍ പഠനവുമായി ബന്ധപ്പെട്ട് അവളും പുറത്തേക്ക് പോയി. അങ്ങനെ വീണ്ടും ഒറ്റപ്പെടാന്‍ തുടങ്ങി. ഒറ്റപ്പെടലില്‍ നിന്നും മോചനം നേടാന്‍ വേണ്ടി രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. 2009ലായിരുന്നു ആ വിവാഹം നടന്നത്. അദ്ദേഹവും രണ്ടാമത് വിവാഹിതനായതായിരുന്നു. പരസ്പരം ഒത്തുപോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണ് മകളായ നന്ദനയെ വളര്‍ത്തിയത്. വിവാഹം ആലോചിച്ച് തുടങ്ങിയപ്പോളാണ് കൂടെ പഠിച്ച പയ്യന്റെ ആലോചന വന്നത്. അങ്ങനെയാണ് അവരുടെ വിവാഹം നടത്താനായി തീരുമാനിച്ചത്. ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു നന്ദനയുടെ വിവാഹം.”
Post Your Comments