CinemaGeneralLatest NewsNEWS

താൻ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രം ഈ താരത്തിന്റെ: വെളിപ്പെടുത്തലുമായി കരുൺ നായർ

ബാംഗ്ലൂർ: മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് കരുൺ നായർ. കരുണിന്റെ അച്ഛനും അമ്മയും മലയാളികളാണ്. ഇപ്പോഴിതാ മലയാള സിനിമയിൽ താൻ ഏറെ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രം ആരുടേതെന്ന് വെളിപ്പെടുത്തുകയാണ് കരുൺ നായർ. മോഹൻലാൽ ചിത്രങ്ങളുടെ ആരാധകനാണ് താനെന്നാണ് കരുണിന്റെ മറുപടി.

ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് കരുൺ നായർ. ഈ പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയതും. ജോധ്പുരിൽ ജനിച്ച കരുൺ പിന്നീട് കുടുംബത്തോടൊപ്പം ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

Read Also:- ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് നടൻ പ്രേം കുമാർ

ടെസ്റ്റിൽ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമാണെങ്കിലും താരത്തെ തേടി അധിക അവസരങ്ങളൊന്നും വന്നില്ല. ലഭിച്ചതിൽ തന്നെ വേണ്ടത്ര റൺസ് കണ്ടെത്താൻ സാധിക്കാത്തതിനാൽ ഒഴിവാക്കപ്പെടുകയും പിന്നീട് ടീമിൽ പരിഗണിക്കാതെയുമായി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമാണ് കരുൺ നായർ.

shortlink

Related Articles

Post Your Comments


Back to top button