ജയറാമാണ് അതിനു കാരണക്കാരന്‍: അപൂര്‍വ്വ അനുഭവം പങ്കുവച്ചു സിദ്ധിഖ്
താന്‍ അഭിനയിച്ച ഒരു ഹിറ്റ് സിനിമയിലെ ഏറെ ഹിറ്റായി മാറിയ ഒരു സംഭാഷണത്തിന്റെ രസകരമായ അനുഭവം വെളിപ്പെടുത്തി നടന് സിദ്ധിഖ്. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് ആസിഫ് അലി നായകനായ സിനിമയിലെ താന്‍ പറഞ്ഞു ഏറെ ഹിറ്റാക്കിയ ഒരു സംഭാഷണത്തിലെ സത്യാവസ്ഥയെക്കുറിച്ച് സിദ്ധിഖ് വെളിപ്പെടുത്തിയത്.
‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന സിനിമയില്‍ ഞാന്‍ പറഞ്ഞു ഹിറ്റാക്കിയ ഒരു സംഭാഷണമാണ് ആനഹരി എന്നത്. ‘ആനഹരി, ആനഹരി’ എന്ന് കേട്ടിട്ടില്ലേ എന്ന് അതിലെ ഒരു കഥാപാത്രം ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്നുണ്ട്. ‘ആനഹരി’ എന്ന് കേട്ടിട്ടില്ല ‘ഹരിയാന’ എന്ന് കേട്ടിട്ടുണ്ട്. അത് തിയേറ്ററില്‍ വലിയ കയ്യടിയുണ്ടാക്കിയ സീനാണ്. അത് എനിക്ക് കിട്ടുന്നത് ജയറാം പറഞ്ഞ ഒരു അനുഭവ കഥയില്‍ നിന്നാണ്. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജയറാം ഒരു ഹരിയേട്ടന്റെ കാര്യം പറഞ്ഞു. എനിക്ക് ആളെ അറിയാത്തത് കൊണ്ട് പുള്ളിയെ അറിയപ്പെടുന്നത് എങ്ങനെയാണോ അത് പോലെ ജയറാം എന്നോട് പറഞ്ഞു. ‘ആനഹരിയെ അറിയില്ലേ’? എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഹരിയാന’ അറിയാം, അത് കേട്ടതും സത്യന് അന്തിക്കാട് പൊട്ടിച്ചിരിച്ചു. പിന്നീട് ഇത് ജയറാം തന്നെയാണ് ആസിഫ് അലിയോടു പറയുന്നത്. അങ്ങനെ ആസിഫ് ജിസ് ജോയിടെ അടുത്ത് ഈ സംഭവം പറഞ്ഞു. സിദ്ധിഖ് ഇക്കയെ കൊണ്ട് തന്നെ ഈ തമാശ നമ്മുടെ സിനിമയില്‍ പറയിപ്പിക്കാം എന്ന് ആസിഫ് പറഞ്ഞതോടെ ‘വിജയ് സൂപ്പറും പൗര്‍ണമി’ എന്ന സിനിമയില്‍ അതേ ഡയലോഗ് കടമെടുത്തു’. സിദ്ധിഖ് പറയുന്നു.
Post Your Comments