യുവാക്കള്‍ വാക്‌സിനേഷന്‍ മൂലം മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ട്വിറ്ററിനെതിരെ നടൻ സിദ്ദാര്‍ഥ്. പ്രശാന്ത് ഭൂഷന്റെ വാക്കുകളോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും, ഈ സഹചര്യത്തിൽ ഇത്തരത്തിലുള്ള പരാമർശം തെറ്റാണെന്നും സിദ്ദാര്‍ഥ് പറയുന്നു.
‘പ്രശാന്ത് ഭൂഷന്റെ ഈ വാക്കുകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ഈ ട്വീറ്റ് തെറ്റായ വിവരമായി ട്വിറ്റര്‍ കണക്കാക്കണം. എത്രയും പെട്ടന്ന് തന്നെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കേണ്ട സമയത്ത് ഈ പരാമര്‍ശം നിങ്ങളുടെ പേരിനെ മോശമായി ബാധിക്കും’, എന്നായിരുന്നു സിദ്ദാര്‍ഥ് കുറിച്ചത്.
‘ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്‌സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് ഭേദമായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നിനേക്കാള്‍ നല്ല രീതിയിലുള്ള പ്രതിരോധ ശേഷിയുണ്ട്. വാകിസ്ന്‍ കാരണം അവരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടാനാണ് സാധ്യത’ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ വിവാദ ട്വീറ്റ്
Post Your Comments