കുട്ടിക്കാലത്ത് ക്രഷ് തോന്നിയിരുന്നത് ഇന്നത്തെ ഒരു യുവ നടനോടാണെന്നു തുറന്നു പറയുകയാണ് സാനിയ ഇയ്യപ്പന്‍. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു തന്റെ സീനിയര്‍ വിദ്യാര്‍ഥിയോട് മനസ്സില്‍ ഒളിപ്പിച്ച പ്രണയം തോന്നിയതെന്നും അന്ന് തനിക്ക് ക്രഷ് തോന്നിയ വ്യക്തി ഇപ്പോള്‍ യുവ തലമുറയിലെ പ്രധാന നടനായി വളര്‍ന്നിട്ടുണ്ടെന്നും സാനിയ ഇയ്യപ്പന്‍ പറയുന്നു.
നടി സാനിയ ഇയ്യപ്പന്റെ വാക്കുകള്‍
‘എനിക്ക് ആദ്യമായി ഒരു പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അത് ഇന്നത്തെ ഒരു യുവ നടന്‍ ആണെന്നതാണ് ഏറ്റവും രസകരം. അന്ന് ഞാന്‍ സ്നേഹിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന എന്റെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്നു പുള്ളി. ‘ജൂണ്‍’, ‘ബിഗ് ബ്രദര്‍’ എന്നീ സിനിമകളില്‍ അഭിനയിച്ച സെര്‍ജിനോ ഖാലിദിനോടാണ് ആദ്യമായി ക്രഷ് തോന്നിയത്. അന്ന് ഖത്തറിലൊക്കെ പഠിച്ചിട്ടു ഞങ്ങളുടെ സ്കൂളില്‍ വന്നു ചേര്‍ന്നതായിരുന്നു കക്ഷി. പിന്നെ സ്കൂള്‍ മാറി പോയി. അതോടെ പ്രണയവും അവസാനിച്ചു. അതൊക്കെ കുട്ടിക്കാലത്തെ ഓരോ ഭ്രമങ്ങളാണ്’. സാനിയ ഇയ്യപ്പന്‍ പറയുന്നു.
‘പ്രേതം 2’, ‘ലൂസിഫര്‍’, ‘ദി പ്രീസ്റ്റ്’ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത സാനിയ ഇയ്യപ്പന്‍ മലയാള സിനിമയിലെ തിരക്കേറിയ യുവ താരമാണ്.
Post Your Comments