കൊവിഡ് മഹാമാരിയില്‍ നിന്നും രക്ഷ നേടാൻ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന സന്ദേശവുമായി നടന്‍ പൃഥ്വിരാജ്. ആമസോണ്‍ പ്രൈമിന്റെ നേതൃത്വത്തിലുള്ള വാക്‌സിനേഷന്‍ ബോധവത്കരണ വീഡിയോയിലാണ് താരം വാക്സിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നത്.
നമ്മുടെ കൈയ്യിലെ ശക്തിയേറിയ ആയുധമാണ് വാക്‌സിനേഷനെന്നാണ് പൃഥ്വിരാജ് വീഡിയോയില്‍ പറയുന്നത്. പൃഥ്വിരാജിന് പുറമെ രാജ്യത്തെ വിവിധ സിനിമ മേഖലകളില്‍ നിന്നുള്ള താരങ്ങളും ബോധവത്കരണ വീഡിയോയിലുണ്ട്. മനോജ് ബാജ്‌പൈ, പങ്കജ് തപാഠി, വിദ്യാ ബാലന്‍, ആര്യ തുടങ്ങിയ താരങ്ങളും വീഡിയോയുടെ ഭാഗമാണ്.
Leave a Comment