കൊച്ചി: അല്ലു അർജുൻ – ഫഹദ് ഫാസിൽ ചിത്രം ‘പുഷ്പ’ ഇന്ത്യയൊട്ടാകെ സിനിമാപ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന സിനിമയാണെന്ന് ഐഎംഡിബി. ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമ-വെബ് സീരീസുകളുടെ നിരയിൽ ഒന്നാം സ്ഥാനത്താണ് പുഷ്പ.
ലോകത്തെ ഏറ്റവും ജനപ്രിയ വെബ്സൈറ്റായ ഐഎംഡിബിയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 രണ്ടാമതും തപ്സി പന്നുവിന്റെ ഹസീൻ ദിൽറുബ മൂന്നാമതും ഇടം പിടിച്ചു.
പ്രഭാസ്-പൂജ ഹെഗ്ഡെ കൂട്ടുക്കെട്ടിലൊരുങ്ങുന്ന റൊമാന്റിക് ചിത്രം രാധേ ശ്യാം നാലാം സ്ഥാനവും അക്ഷയ് കുമാറിന്റെ ബെൽബോട്ടം അഞ്ചാം സ്ഥാനവും സ്വന്തമാക്കി. 2019ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാര നേട്ടവുമായി ഓണം റിലീസിനൊരുങ്ങുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിലെത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എട്ടാം സ്ഥാനത്തുണ്ട്.
ഫർഹാൻ അക്തറിന്റെ തൂഫാൻ, ധനുഷും സാറ അലിഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന അത്രംഗി രേ, അളിയാ ഭട്ടിന്റെ ഗംഗുബായ് കത്തിയാവാഡി, നെറ്റ്ഫ്ലിക്സ് ആന്തോളജി ഫീൽഡ് ലൈക്ക് ഇഷ്ക് എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് പ്രധാന ചിത്രങ്ങൾ.
Post Your Comments