BollywoodCinemaGeneralLatest NewsMollywoodMovie GossipsNEWS

മമ്മൂട്ടിയുടെ ‘വൺ’ കൂടുതൽ ഭാഷകളിലേക്ക്: റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുമുള്ള റിമേക്ക് അവകാശമാണ് ലഭിച്ചത്

മമ്മൂട്ടി ആദ്യമായി കേരള മുഖ്യമന്ത്രിയായെത്തിയ ചിത്രമാണ് ‘വണ്‍’. ആദ്യം തിയേറ്ററിലെത്തുകയും പിന്നീട് നെറ്റ്ഫ്ളിക്സിലുമെത്തിയ ചിത്രത്തിന് മികച്ച പ്രേഷകപ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം മറ്റു അന്യഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുകയാണ്. സന്തോഷ് വിശ്വനാഥ് സംവിധാനം സിനിമയുടെ പകർപ്പവകാശം ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുമുള്ള റിമേക്ക് അവകാശമാണ് ലഭിച്ചത്. മുമ്പ് മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലൻ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു.

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിൽ എത്തിയിരുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് ഗോപി സുന്ദറാണ്.

 

shortlink

Related Articles

Post Your Comments


Back to top button