GeneralLatest NewsMollywoodNEWS

ഉത്തരയുടെ ഫോട്ടോയുടെ കുറ്റം കണ്ടു പിടിക്കുന്നതിനു പകരം അവളുടെ എഴുത്തിലെ നന്മ കാണൂ: വിമർശകന് മറുപടിയുമായി ഊർമ്മിള

ഉത്തര ഉണ്ണിയുടെ ചിത്രത്തെ വിമർശിച്ചയാൾക്ക് മറുപടിയുമായി ഊർമ്മിള ഉണ്ണി

മകൾ ഉത്തര ഉണ്ണിയുടെ ചിത്രത്തെ വിമർശിച്ചയാൾക്ക് മറുപടിയുമായി ഊർമ്മിള ഉണ്ണി. സ്ത്രീധനത്തിനെതിരെ ഉത്തര എഴുതിയ കുറിപ്പിന് താഴെയാണ് ഒരാൾ വിമർശനവുമായെത്തിയത്. ലിംഗ ഭേദ വ്യത്യാസം ഇല്ലാതെ പെൺകുട്ടികളെ പഠിപ്പിക്കുന്നതിനെകുറിച്ചും, ശേഷം അവളുടെ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആണ് ഉത്തര സംസാരിച്ചു തുടങ്ങിയത്. തന്റെ വിവാഹ ചിത്രത്തോടൊപ്പമാണ് ഉത്തര കുറിപ്പ് പങ്കുവെച്ചത്.

എന്നാൽ ഇനിയും ഇത്തരത്തിൽ വിവാഹ ചിത്രങ്ങൾ പങ്കുവെയ്ക്കരുതെന്നും, കണ്ടു മടുത്തെന്നുമായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇതിനെതിരെയാണ് ഊർമ്മിള മറുപടി നൽകിയത്. കാണണ്ടാത്തവർക്ക് ബ്ലോക്ക് ചെയ്യാമല്ലോ. പിന്നെ ഇത്രയും അർത്ഥവത്തായി എഴുതിയ ഉത്തരയുടെ പോസ്റ്റ് വായിച്ചിട്ടില്ലെന്നു മനസ്സിലായി. ഫോട്ടോ ഇട്ടതിൽ കുറ്റം കണ്ടു പിടിക്കുന്നതിനു പകരം എഴുതിയതിലെ നന്മ കാണൂ കുട്ടീ എന്നാണ് ഊർമ്മിള പ്രതികരിച്ചത്.

ഏപ്രിലിൽ ആയിരുന്നു ഉത്തരയുടെ വിവാഹം. ബിസിനസുകാരനായ നിതേഷാണ് ഉത്തരയെ വിവാഹം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button