CinemaGeneralLatest NewsMollywoodNEWS

ഞാന്‍ അമ്മയുടെ മീറ്റിങിനു പോകുന്നത് അവരെയൊക്കെ അടച്ചിട്ട മുറിയില്‍ കാണാന്‍ വേണ്ടിയാണ്: ടോവിനോ തോമസ്‌

ഇവരെയൊക്കെ കണ്ടിരിക്കുക എന്നത് തന്നെയാണ് പ്രധാന ജോലി

ചലച്ചിത്ര സംഘടനയായ അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നത് മോഹന്‍ലാലിനെയും, മമ്മൂട്ടിയെയും പോലെയുള്ള താരങ്ങളെ ഒന്നിച്ചു കാണാനാന്നെന്നും അല്ലാതെ മറ്റൊരു ജോലിയും തനിക്ക് അവിടെ ഇല്ലെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തുറന്നു പറയുകയാണ്. ടോവിനോ തോമസ്‌. താനൊന്നും ഒരിക്കലും ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന പദവിയില്‍ വരുന്ന ആളല്ലെന്നും പുതിയ തലമുറയിലെ യഥാര്‍ത്ഥ ‘സൂപ്പര്‍ സ്റ്റാര്‍’ പൃഥ്വിരാജ് ആണെന്നും ടോവിനോ പറയുന്നു.

ടോവിനോ തോമസിന്റെ വാക്കുകള്‍

‘ഞാൻ അമ്മയുടെ മീറ്റിങ്ങിന് പോകുന്നത് മമ്മുക്കയെയും ലാലേട്ടനെയുമൊക്കെ കാണാൻ വേണ്ടിയാണ്. അടച്ചിട്ട മുറിയിൽ എനിക്ക് ഇവരെയൊക്കെ ഒന്നിച്ച് കാണാൻ കിട്ടുക എന്ന് പറഞ്ഞാൽ അത് വലിയ കാര്യമല്ലേ!. അല്ലാതെ എൻ്റേതായ അഭിപ്രായം പറയാനൊന്നുമല്ല. ഞാൻ പോകുന്നത്. എനിക്കവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ല. ഇവരെയൊക്കെ കണ്ടിരിക്കുക എന്നത് തന്നെയാണ് പ്രധാന ജോലി. മമ്മുക്കയും, ലാലേട്ടനുമല്ലാതെ വലിയ സ്റ്റാർഡം ഇപ്പോൾ നിലനിർത്തുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജ് ചെയ്യാത്തതായി ഒന്നുമില്ല. രാജുവേട്ടനൊക്കെയാണ് റിയൽ സൂപ്പർ സ്റ്റാർ. ഞാനൊന്നും അങ്ങനെയുള്ള ഒരു നടനല്ല. എൻ്റെ പരിമിതി എനിക്ക് നന്നായി അറിയാം. ‘സൂപ്പർ സ്റ്റാർ’ എന്ന് പറയുന്നത് കാണുന്ന പ്രേക്ഷകന് വലിയ രീതിയിലുള്ള ഹരം സൃഷ്ടിക്കുന്ന ആളാണ്. അയാൾ പരിമിതികൾക്ക് അതീതനാണ്. ഞാൻ അങ്ങനെയുള്ള ഒരു നടനല്ല’. ടോവിനോ തോമസ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button