CinemaGeneralLatest NewsMollywoodNEWS

മാസ് ലുക്കിൽ സുരേഷ് ഗോപി: ശ്രദ്ധേയമായി ‘ഒറ്റക്കൊമ്പൻ’ സെക്കന്റ് ലുക്ക്

ലാത്തി ചാർജിനിടയിൽ പൊലീസിന് നേരെ സിഗരറ്റും വലിച്ചുള്ള സുരേഷ് ഗോപിയാണ് പോസ്റ്ററിൽ ഉള്ളത്

മാത്യൂ തോമസ് പാലമൂട്ടില്‍ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തുവിട്ടത്.

ലാത്തി ചാർജിനിടയിൽ പൊലീസിന് നേരെ സിഗരറ്റും വലിച്ചുള്ള സുരേഷ് ഗോപിയാണ് പോസ്റ്ററിൽ ഉള്ളത്. ‘പുകവലി ആരോഗ്യത്തിന് ഹാനീകരം’ എന്ന മുന്നറിയിപ്പും സുരേഷ് ഗോപി പോസ്റ്റാറിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഉൾപ്പടെ നിരവധിപ്പേർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/ActorSureshGopi/posts/2080863485389591

ഒറ്റക്കൊമ്പന്‍ സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരതന്നെയായിരുന്നു. ചിത്രത്തില്‍ പാലാക്കാരന്‍ അച്ഛായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പേരു മാറ്റിയ ‘ഒറ്റക്കൊമ്പന്‍’ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടമാണ്.

shortlink

Related Articles

Post Your Comments


Back to top button