മികച്ച ബാല നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങുമ്പോള്‍ വിക്രം ഉള്‍പ്പെടെയുള്ളവരുടെ സ്റ്റാര്‍ഡം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചവര്‍ അണിനിരന്ന വേദിയില്‍ അന്നത്തെ രാഷ്ട്രപതി അബ്ദുല്‍ കലാം മാത്രമായിരുന്നു തന്റെ ശ്രദ്ധാ കേന്ദ്രമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ കാളിദാസ് ജയറാം പറയുന്നു.
‘ദേശീയ അവാർഡ് വാങ്ങുമ്പോൾ എനിക്ക് അവിടെയുള്ളതിൽ ആകെ അറിയാവുന്നത് രാഷ്ട്രപതിയെ മാത്രമാണ്. എൻ്റെ ചുറ്റുമുളളവർ എത്രത്തോളം വലിയവരാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ആ വർഷം തന്നെയാണ് വിക്രം സാറിന് മികച്ച നടനുള്ള അവാർഡ് പിതാമഹനിലൂടെ ലഭിച്ചത്. പക്ഷേ വിക്രം എന്ന സൂപ്പർ താരത്തിൻ്റെ വലിപ്പമൊന്നും എനിക്ക് അറിയില്ലായിരുന്നു. ആ സമയം എൻ്റെ മനസ്സിലുണ്ടായിരുന്നത് കലാം സാറിൻ്റെ കയ്യിൽ നിന്ന് എങ്ങനെയെങ്കിലും ഒരു സൈൻ വാങ്ങുക എന്നതായിരുന്നു. അത് ഏതായാലും അന്ന് നടന്നു .
അന്ന് എനിക്ക് ചുറ്റും വിക്രം ഉൾപ്പടെയുള്ള എത്രയോ വലിയവർ ഉണ്ടായിരിന്നിരിക്കണം. പക്ഷേ അവരെക്കുറിച്ച് ഒന്നും എനിക്ക് അറിയില്ലല്ലോ!. ഏറ്റവും മികച്ച ഡയറക്ടർ, എഴുത്തുകാർ, അഭിനേതാക്കൾ അങ്ങനെ സിനിമയിലെ സമസ്ത മേഖലയിലുള്ള ഇന്ന് ഞാൻ ആരാധിക്കുന്ന എത്രയോ പേർ. അന്ന് അവരുടെ വലുപ്പം അറിഞ്ഞിരുന്നേൽ എല്ലാവരുടെയും കയ്യിൽ നിന്നും ഞാൻ ഓട്ടോഗ്രാഫ് വാങ്ങി യേനേ’.
Post Your Comments