BollywoodCinemaGeneralLatest NewsNEWSSocial Media

‘ഗംഗുഭായ് കത്തിയവാടി’യുടെ ചിത്രീകരണം അവസാനിച്ചു: സന്തോഷം പങ്കുവെച്ച് ആലിയ ഭട്ട്

സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിൽ അഭിനയിക്കണമെന്ന് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ആലിയ പറയുന്നു

പദ്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗംഗുബായി കത്തിയവാടി’. ചിത്രത്തിൽ നടി ആലിയ ഭട്ടാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ച വിവരമാണ് പുറത്തുവരുന്നത്. ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിൽ അഭിനയിക്കണമെന്ന് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ആലിയ പറയുന്നു. ഗംഗു നിന്നെയും ഞാൻ ഒരുപാട് ഇഷ്ടപെടുന്നു എന്ന് ആലിയ കുറിച്ചു.

ആലിയ ഭട്ടിന്റെ വാക്കുകൾ:

2019 ഡിസംബര്‍ എട്ടിന് തുടങ്ങിയതാണ് ഗംഗുഭായുടെ ഷൂട്ടിങ്ങ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. രണ്ട് ലോക്ക്ഡൗണിനെ ചിത്രം നേരിട്ടു. എനിക്കും സംവിധായകനും ഷൂട്ടിങ്ങ് സമയത്ത് കൊവിഡ് പിടിപെട്ടു. അതെല്ലാം തന്നെ മറ്റൊരു സിനിമ പോലെയാണ്. ജീവിതം മാറ്റിമറിച്ച വലിയ അനുഭവമാണ്. സാറിന്റെ ചിത്രത്തിൽ അഭിനയിക്കണം എന്നത് വലിയ ഒരു ആഗ്രഹമായിരുന്നു. താങ്കളെ മറ്റൊരു സംവിധായകന്‍ ഇല്ല. എപ്പോഴും എനിക്കൊപ്പം നിന്നതിന് നന്ദി. ഒരു സിനിമ അവസാനിക്കുമ്പോൾ നമ്മുടെ ഒരു ഭാഗം കൂടെയാണ് അവസാനിക്കുന്നത്. ഗംഗു നിന്നെയും ഞാൻ ഒരുപാട് ഇഷ്ടപെടുന്നു. ശരിക്കും നിന്നെ മിസ്സ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button