പിറന്നാൾ ദിനത്തിൽ തന്റെ പുതിയ സിനിമ ‘പാപ്പനിലെ’ സ്റ്റിൽ പങ്കുവെച്ച് നടൻ സുരേഷ് ഗോപി. ചെറിയൊരു സര്‍പ്രൈസ് എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മകൻ ഗോകുൽ സുരേഷിനെയും കാണാം. ഇതാദ്യമായാണ് അച്ഛനും മകനും ഒന്നിച്ചഭിനയിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൈല ഉഷ ആണ് നായിക.
‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. സുരേഷ് ഗോപി വേഷമിടുന്ന മാത്യൂസ് പാപ്പന്റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്.
ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്. സംഗീതം ജേക്സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.
Post Your Comments