സ്ത്രീധനത്തിനെതിരെയുള്ള ബോധവത്കരണ ക്യാമ്പയിനുമായി നടൻ മോഹൻലാൽ. തന്റെ ഏറ്റവും പുതിയ ചിത്രം ആറാട്ടിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ സന്ദേശം. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ഈ ബോധവത്കരണ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
‘മക്കളേ നിങ്ങള്‍ വിഷമിക്കേണ്ട കേട്ടോ. നിങ്ങടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണനുണ്ട്. നിങ്ങള്‍ ഈ മെമ്പറന്മാരോട് പറഞ്ഞോ, നിങ്ങള്‍ക്ക് കല്യാണം വേണ്ട, പഠിപ്പ് മുഴുമിക്കണം, സ്വന്തം കാലില്‍ നില്‍ക്കണം എന്നൊക്കെ. അപ്രീസിയേഷന്‍ ആണ് കേട്ടോ. പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം. സ്വയംപര്യാപ്‍തതയാണ് വേണ്ടത്. അതാണ് പൊളിറ്റിക്കലി കറക്റ്റ്’, എന്നാണ് ആറാട്ടിലെ രംഗത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ നെയ്യാറ്റിന്‍കര ഗോപന്‍ പറയുന്നത്.
‘തുല്യതയുള്ള രണ്ടുപേരുടെ പരസ്‍പര ബഹുമാനത്തിലും സ്‍നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്’ എന്നും വീഡിയോയുടെ അവസാനം മോഹൻലാൽ പറയുന്നതും കൂട്ടിച്ചേർത്തിട്ടുണ്ട്.
https://www.facebook.com/ActorMohanlal/videos/487034955706888/?t=9
Post Your Comments